പ്രീമിയര്‍ ലീഗില്‍ സിറ്റി തലപ്പത്ത്
എവര്‍ട്ടണെ 2-0ന് തോല്‍പ്പിച്ചാണ് സിറ്റി ഒന്നാം സ്ഥാനം നേടിയത്. ലപ്പോര്‍ഡെ, ജീസുസ് എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലെ സമനില ലിവര്‍പൂളിനെ റാങ്കിങ്ങില്‍ താഴ്ത്തി.

NSH7 Feb 2019 11:46 AM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ പിന്നിലാക്കി മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തി. എവര്‍ട്ടണെ 2-0ന് തോല്‍പ്പിച്ചാണ് സിറ്റി ഒന്നാം സ്ഥാനം നേടിയത്. ലപ്പോര്‍ഡെ, ജീസുസ് എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലെ സമനില ലിവര്‍പൂളിനെ റാങ്കിങ്ങില്‍ താഴ്ത്തി. ആഴ്‌സണലിനെതിരായ മല്‍സരത്തിലും സിറ്റി ജയിച്ചിരുന്നു. ലെസ്റ്ററിനെതിരേയും വെസ്റ്റ്ഹാമിനെതിരേയും ലിവര്‍പൂളിന് സമനിലയായിരുന്നു. നിലവില്‍ സിറ്റിക്കും ലിവര്‍പൂളിനും ലീഗില്‍ 62 പോയിന്റാണ്. ഗോള്‍ ശരാശരിയിലാണ് സിറ്റി തലപ്പത്തെത്തിയത്. മൂന്നാം സ്ഥാനത്ത് ടോട്ടന്‍ഹാമും നാലാം സ്ഥാനത്ത് ചെല്‍സിയുമാണ്.
RELATED STORIES
ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് റിമാന്‍ഡില്‍
14 Dec 2019 7:52 PM GMTവംശവെറിയുടെ പൗരത്വ ഭേദഗതി ബില്‍ ബഹിഷ്കരിക്കുക: മഹല്ല് ഐക്യവേദി
14 Dec 2019 6:40 PM GMTപൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കത്തുന്നു; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി
14 Dec 2019 5:22 PM GMTഡിസംബര്‍ 17ലെ ഹര്‍ത്താല്‍ വിജയിപ്പിക്കുക: സംയുക്ത സമിതി
14 Dec 2019 3:57 PM GMT