- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലീഷ് പ്രീമിയര്‍: ലീഗ്‌ബേണ്‍ലിക്കെതിരേ ആഴ്‌സനലിന് ഇരട്ടഗോള്‍ വിജയം
കളിയുടെ 14ാം മിനിറ്റിലാണ് ഒബാമയങ്ങിന്റെ ആദ്യ ഗോള്‍. തുടര്‍ന്ന് ആദ്യപകുതിക്ക് പിരിയുമ്പോള്‍ ആഴ്‌സനല്‍ 1-0ന് മുന്നില്‍ ആയിരുന്നു.
ലണ്ടന്‍: പീറെ എമിരിക് ഒബാമയങ്ങിന്റെ ഇരട്ട ഗോളില്‍ ബേണ്‍ലിക്കെതിരേ ആഴ്‌സനലിന് ഉജ്ജ്വല വിജയം. ലണ്ടനിലെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 3-1നാണ് ആഴ്‌സനല്‍ വിജയിച്ചത്.ഒബാമയങ്ങ് നേടിയ രണ്ടു സുന്ദരന്‍ ഗോളുകളാണ് ആഴ്‌സനലിന് ജയം എളുപ്പമാക്കിയത്. കളിയുടെ 14ാം മിനിറ്റിലാണ് ഒബാമയങ്ങിന്റെ ആദ്യ ഗോള്‍. തുടര്‍ന്ന് ആദ്യപകുതിക്ക് പിരിയുമ്പോള്‍ ആഴ്‌സനല്‍ 1-0ന് മുന്നില്‍ ആയിരുന്നു.
ഈ സീസണില്‍ ആദ്യമായാണ് ആഴ്‌സണല്‍ ഒരു ലീഗ് മല്‍സരത്തില്‍ ആദ്യ പകുതി ലീഡോടെ അവസാനിപ്പിക്കുന്നത്. ഇതിനു മുമ്പ് നടന്ന 17 മല്‍സരങ്ങളിലും ആഴ്‌സനലിന് ലീഡ് ഉയര്‍ത്തി ആദ്യപകുതി അവസാനിപ്പിക്കാനായിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒബാമയങ്ങ് തന്റെ രണ്ടാം ഗോളും നേടി.
അതേസമയം ഈ ഗോള്‍ ഒബാമയങ്ങിനെ ലീഗിലെ ടോപ് സ്‌കോറര്‍ പദവിയിലെത്തിച്ചു. 11 ഗോളുകളുമായി ലീഗില്‍ തൊട്ടുപിറകെയുണ്ടായിരുന്ന ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ പിന്നിലാക്കിയാണ് ഒബാമയങ്ങിന്റെ നേട്ടം.എന്നാല്‍ 63ാം മിനിറ്റില്‍ ബേണ്‍ലിക്ക് വേണ്ടി ബേര്‍നസ് നേടിയ ഗോള്‍ ബേണ്‍ലിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും വിജയം ഉറപ്പിക്കാനായില്ല.
കളിയുടെ അവസാന മിനിറ്റില്‍ ഇവോബിയിലൂടെ ആഴ്‌സനല്‍ മൂന്നാം ഗോളും കണ്ടെത്തി. ഈ ജയം ആഴ്‌സണലിനെ 18 മല്‍സരങ്ങളില്‍ നിന്ന് 37 പോയന്റില്‍ എത്തിച്ചു. ഗ്രൂപ്പില്‍ അഞ്ചാംസ്ഥാനത്താണ് ആഴ്‌സനല്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















