Football

ഡ്യുറന്റ് കപ്പ്; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളി സുദേവ ഡല്‍ഹി എഫ്‌സി

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിനിധികളായ ഗ്രീന്‍ ആര്‍മിയും ഇതേ ഗ്രൂപ്പില്‍ അണിചേരും.

ഡ്യുറന്റ് കപ്പ്; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളി സുദേവ ഡല്‍ഹി എഫ്‌സി
X



കൊല്‍ക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റായ ഡ്യുറന്‍ കപ്പ് ഓഗ്‌സ്റ്റ് 16ന് ആരംഭിക്കും. ഉദ്ഘാടന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാളിനെ നേരിടും. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം സുദേവാ ഡല്‍ഹി എഫ്‌സിക്കെതിരേയാണ്. ഈ സീസണിലാണ് ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് ഡ്യുറന്‍ കപ്പ് നിര്‍ബന്ധമാക്കിയത്. ഇന്ത്യന്‍ ക്ലബ്ബ് ഫുട്‌ബോളിന്റെ ദൈര്‍ഘ്യം കൂട്ടുന്നതിന്റെ ഭാഗമായാണ് ഐഎസ്എല്ലിനെയും ഡ്യുറന്റ് കപ്പില്‍ ഉള്‍പ്പെടുത്തിയത്.


ഗ്രൂപ്പ് ഡിയിലാണ് ബ്ലാസ്റ്റേഴ്‌സ്. സുദേവായ്ക്ക് പുറമെ, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ഒഡീഷാ എഫ്‌സിയും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിനിധികളായ ഗ്രീന്‍ ആര്‍മിയും ഇതേ ഗ്രൂപ്പില്‍ അണിചേരും.




Next Story

RELATED STORIES

Share it