Football

ഡ്യുറന്റ് കപ്പ്; ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി ഗോവ ഫൈനലില്‍

ദേവേന്ദ്ര(നെമില്‍ അസിസ്റ്റ്), റെഡീം എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഡ്യുറന്റ് കപ്പ്; ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്ത്തി ഗോവ ഫൈനലില്‍
X


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ എഫ് സി ഗോവ ഫൈനലില്‍. ഇന്ന് നടന്ന സെമിപോരാട്ടത്തില്‍ ബെംഗളൂരു എഫ് സിയെ ഷൂട്ടൗട്ടില്‍ 7-6നാണ് ഗോവ വീഴ്ത്തിയത്.ബെംഗളൂരുവിനായി ശിവശക്തി രണ്ട് ഗോള്‍ നേടി. മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത് ബെംഗളൂരു ആയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗോവ ലീഡ് നേടി. ദേവേന്ദ്ര(നെമില്‍ അസിസ്റ്റ്), റെഡീം എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്. ശിവശക്തിയുടെ രണ്ടാം ഗോള്‍ പിറന്നതോടെയാണ് മല്‍സരം സമനിലയിലേക്ക് നീങ്ങിയത്. എക്‌സ്ട്രാടൈമിലും ഗോള്‍ ഒന്നും വീണില്ല. തുടര്‍ന്ന് ഷൂട്ടൗട്ട് ഭാഗ്യം ഗോവയ്‌ക്കൊപ്പം നിന്നു. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ മുഹമ്മദന്‍സാണ് ഗോവയുടെ എതിരാളി.




Next Story

RELATED STORIES

Share it