Football

'തീരുമാനം എടുക്കുന്ന ദിവസം'; റൊണോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ഉദ്ദേശമെന്ത്?

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയാണ് റൊണാള്‍ഡോയ്ക്ക് വേണ്ടി ഈ സീസണില്‍ ഇറങ്ങിയ ഒരേ ഒരു ക്ലബ്ബ്.

തീരുമാനം എടുക്കുന്ന ദിവസം; റൊണോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ഉദ്ദേശമെന്ത്?
X


ലിസ്ബണ്‍: പുതിയ സീസണില്‍ ഒന്നാം നമ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസില്‍ തുടരുമോ അതോ ക്ലബ്ബ് വിടുമോ എന്ന ചര്‍ച്ചയാണ് ഫുട്‌ബോള്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നത്.ഈ ചോദ്യത്തിന് കൂടുതല്‍ പ്രസ്‌കതി നല്‍കിയാണ് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നിരിക്കുന്നത്. ഡിസിഷന്‍ ഡേ എന്ന കുറിപ്പോടെയാണ് താരത്തിന്റെ പുതിയ പോസ്റ്റ്.അവധിക്കാലം ആഘോഷിക്കുന്ന പോര്‍ച്ചുഗല്‍ താരം നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ റോള്‍സ് റോയ്‌സ് കാറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ യുവന്റസിന് താരത്തിന്റെ പ്രതിഫലം താങ്ങാവുന്നതിലും അപ്പുറമാണ്. പ്രതിഫലം കുറച്ച് യുവന്റസില്‍ തുടരുമോ അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയാണ് റൊണാള്‍ഡോയ്ക്ക് വേണ്ടി ഈ സീസണില്‍ ഇറങ്ങിയ ഒരേ ഒരു ക്ലബ്ബ്. യൂറോപ്പിലെ മൂന്ന് ലീഗിലും കളിച്ച റൊണാള്‍ഡോ ഫ്രാന്‍സ് തന്റെ പുതിയ തട്ടകമായി തിരഞ്ഞെടുക്കുമോ എന്ന് കണ്ടറിയാം.




Next Story

RELATED STORIES

Share it