Football

യൂറോ കപ്പില്‍ സ്‌പെയിന്‍ ക്വാര്‍ട്ടറില്‍; ക്രൊയേഷ്യ പുറത്ത്

അല്‍വാരോ മൊറാട്ട, മൈക്കല്‍ ഒയാസബെല്‍ എന്നിവരാണ് സ്‌പെയിനിനായി എക്‌സ്ട്രാടൈമില്‍ ഗോള്‍ നേടിയത്.

യൂറോ കപ്പില്‍ സ്‌പെയിന്‍ ക്വാര്‍ട്ടറില്‍; ക്രൊയേഷ്യ പുറത്ത്
X


കോപ്പന്‍ഹേഗ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ വന്‍ ജയവുമായി സ്‌പെയിന്‍ ക്വര്‍ട്ടറില്‍ പ്രവേശിച്ചു. ക്രൊയേഷ്യയെ 5-3ന് തോല്‍പ്പിച്ചാണ് സ്‌പെയിനിന്റെ ജയം. നിശ്ചിത സമയത്ത് മല്‍സരം 3-3ന് സമനിലയിലാവുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാടൈമിലേക്ക് നീണ്ട മല്‍സരത്തില്‍ സ്‌പെയിന്‍ രണ്ട് ഗോളുകള്‍ കൂടി നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഗോണ്‍സാലസിന്റെ സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യയാണ് മല്‍സരത്തില്‍ ലീഡെടുത്തത്. ഇതിന് മറുപടിയായി സരാബിയ 38ാം മിനിറ്റില്‍ സ്‌പെയിനിന്റെ സമനില ഗോള്‍ നേടി. അസ്പിലിക്യുറ്റയുടെ 57ാം മിനിറ്റിലെ ഗോളോടെ സ്‌പെയിന്‍ ലീഡെടുത്തു. 76ാം മിനിറ്റില്‍ ആദ്യത്തെ രണ്ട് ഗോളിന് അസിസ്റ്റ് ഒരുക്കിയ ടോറസിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മിസ്ലാവ് ഓര്‍സിച്ച്(85), മരിയാ പസാലിച്ച് (90) എന്നിവരാണ് ക്രൊയേഷ്യയുടെ സ്‌കോറര്‍മാര്‍. അല്‍വാരോ മൊറാട്ട, മൈക്കല്‍ ഒയാസബെല്‍ എന്നിവരാണ് സ്‌പെയിനിനായി എക്‌സ്ട്രാടൈമില്‍ ഗോള്‍ നേടിയത്.




Next Story

RELATED STORIES

Share it