Football

റൊണാള്‍ഡോയ്ക്കും കൊവിഡ്; ബാഴ്‌സയ്‌ക്കെതിരേ കളിച്ചേക്കില്ല

ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടത്തില്‍ താരം കളിക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

റൊണാള്‍ഡോയ്ക്കും കൊവിഡ്; ബാഴ്‌സയ്‌ക്കെതിരേ കളിച്ചേക്കില്ല
X


ലിസ്ബണ്‍: പോര്‍ച്ചുഗല്‍-യുവന്റസ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നേഷന്‍സ് ലീഗ് കപ്പിലെ നാളെ നടക്കുന്ന സ്വീഡനെതിരായ മല്‍സരത്തിന് തൊട്ടുമുമ്പ് നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പോര്‍ച്ചുഗല്‍ ടീമിനൊപ്പമാണ് റൊണാള്‍ഡോ. ടീമില്‍ റൊണാള്‍ഡോയ്ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ താരം 10 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കയറും. റൊണോള്‍ഡോയ്ക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെന്നും താരം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. നേഷന്‍സ് ലീഗില്‍ രണ്ട് ദിവസം മുമ്പ് പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെതിരേ ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. ഈ മല്‍സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നു. ഈ മാസം 17ന് സീരി എയില്‍ നടക്കുന്ന മല്‍സരത്തില്‍ യുവന്റസിനായും റോണോ കളിക്കില്ല. അതിനിടെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങളും അടുത്ത ആഴ്ച തുടങ്ങുകയാണ്. 20ന് ഡൈനാമോ കെവിനെതിരേയാണ് യുവന്റസിന്റെ ആദ്യ മല്‍സരം . ഈ മല്‍സരത്തില്‍ താരം പങ്കെടുക്കില്ല. 25ന് നടക്കുന്ന സീരി എയിലെ മറ്റൊരു മല്‍സരത്തിലും റോണോ കളിക്കില്ല. ചാംപ്യന്‍സ് ലീഗിലെ യൂറോപ്പ്യന്‍ ഗ്രൂപ്പില്‍ യുവന്റസിന്റെ രണ്ടാമത്തെ മല്‍സരം ബാഴ്‌സലോണയ്‌ക്കെതിരേയാണ്. ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടത്തില്‍ താരം കളിക്കുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മെസ്സിയോട് സീസണില്‍ ആദ്യമായി ഏറ്റുമുട്ടാന്‍ റൊണാള്‍ഡോ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം.





Next Story

RELATED STORIES

Share it