Football

സീരി എയില്‍ യുവന്റസിന് ജയം; പ്രീമിയര്‍ ലീഗില്‍ സിറ്റി

റൊണാള്‍ഡോയും(23), ഡിബാലയുമാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. ലാസിയോ ആണ് ലീഗില്‍ രണ്ടാമതുള്ളത്.

സീരി എയില്‍ യുവന്റസിന് ജയം; പ്രീമിയര്‍ ലീഗില്‍ സിറ്റി
X

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ബോള്‍ഗാനയ്ക്കെതിരേ യുവന്റസിന് ജയം. ജയത്തോടെ യുവന്റസിന് ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ധിപ്പിക്കാനായി. എതിരില്ലാത്ത രണ്ടുഗോളിനാണ് യുവന്റസിന്റെ ജയം. മൂന്നുമാസത്തെ ഇടവേളയക്ക് ശേഷമാണ് യുവന്റസ് ഇന്ന് കളത്തിലിറങ്ങിയത്. റൊണാള്‍ഡോയും(23), ഡിബാലയുമാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. ലാസിയോ ആണ് ലീഗില്‍ രണ്ടാമതുള്ളത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ എസി മിലാന്‍ 4-1ന് ലെസ്സേയെ തോല്‍പ്പിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബേണ്‍ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഫോഡന്‍(22,63), മെഹറസസ്(43, 45), സില്‍വ എന്നിവരാണ് സിറ്റിക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യപകുതിയില്‍ തന്നെ സിറ്റി മൂന്ന് പോയിന്റിന്റെ ലീഡെടുത്തിരുന്നു. ജയത്തോടെ സിറ്റിക്ക് 63 പോയിന്റായി. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിന് 54 പോയിന്റാണുള്ളത്.

Next Story

RELATED STORIES

Share it