റൊണാള്‍ഡോയ്ക്ക് റെക്കോഡ്; യുവന്റസിനെ ഞെട്ടിച്ച് വെറോണ
ഇറ്റാലയിന്‍ ലീഗില്‍ 11 മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയ ബാറ്റിറ്റിയൂസ്റ്റയ്ക്കാണ് കൂടുതല്‍ മല്‍സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോഡ്.

ടൂറിന്: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് റെക്കോഡ്. തുടര്‍ച്ചയായ 10 മല്‍സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ യുവന്റസ് താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ നേടിയത്. 10 മല്‍സരങ്ങളില്‍നിന്ന് റൊണാള്‍ഡോ 15 ഗോളുകളാണ് നേടിയത്. ഇറ്റാലയിന്‍ ലീഗില്‍ 11 മല്‍സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയ ബാറ്റിറ്റിയൂസ്റ്റയ്ക്കാണ് കൂടുതല്‍ മല്‍സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോഡ്.
റൊണാള്‍ഡോ റെക്കോഡ് നേടിയെങ്കിലും യുവന്റസ് ഇന്ന് വെറോണയോട് തോല്‍വി നേരിട്ടു. 2-1നാണ് യുവന്റസിന്റെ തോല്‍വി. ഇന്ന് നടന്ന മല്‍സരത്തില്‍ റൊണാള്‍ഡോയിലൂടെ (65) യുവന്റസാണ് മുന്നിലെത്തിയത്. എന്നാല്‍, ബോറിനിയിലൂടെ വെറോണ 76ാം മിനിറ്റില്‍ തിരിച്ചടിച്ചു. തുടര്‍ന്ന് 86ാം മിനിറ്റില്‍ പാസിനി യുവന്റസിനെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ നേടുകയായിരുന്നു. 54 പോയിന്റുമായി യുവന്റസ് ഒന്നാമതാണെങ്കിലും നാളെ നടക്കുന്ന മിലാന് ഡര്‍ബിയില്‍ ഇന്റര്‍ ജയിക്കുന്ന പക്ഷം അവര്‍ ലീഗില്‍ ഒന്നാമതെത്തും.
RELATED STORIES
വെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നെതര്‍ലാന്‍ഡ് സംഘം സന്ദര്‍ശനം...
30 Jun 2022 2:00 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള്‍ റാലി
30 Jun 2022 1:52 PM GMTബഫര്‍ സോണ്‍ :സുപ്രിം കോടതിയില്‍ റിവ്യു പെറ്റീഷന് നല്‍കണമെന്ന്...
30 Jun 2022 1:40 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMTകൊവിഡ് വാക്സിനേഷന്: ജൂലൈ നാല് മുതല്‍ പുതിയ ക്രമീകരണം
30 Jun 2022 12:45 PM GMTപേവിഷ ബാധയേറ്റ് മരിച്ചു
30 Jun 2022 12:35 PM GMT