യുവന്റസിന് ആശ്വസിക്കാം; റൊണാള്‍ഡോയ്ക്ക് വിലക്കില്ല

റൊണാള്‍ഡോയുടെ ശിക്ഷ പിഴയില്‍ ഒതുക്കിയാണ് യുവേഫാ നടപടിയെടുത്തത്. 20,000 യുറോയാണ് പിഴയായി അടയ്‌ക്കേണ്ടത്. സമാനരീതിയില്‍ പ്രകടനം നടത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമിയോണിക്കും യുവേഫ പിഴയാണ് വിധിച്ചിരുന്നത്.

യുവന്റസിന് ആശ്വസിക്കാം; റൊണാള്‍ഡോയ്ക്ക് വിലക്കില്ല

റോം: അമിത ആഹ്ലാദപ്രകടനത്തിന് സൂപ്പര്‍താരം റൊണാള്‍ഡോയ്ക്ക് മല്‍സരത്തില്‍നിന്ന് വിലക്കുവരുമെന്ന് കരുതിയ യുവന്റസ് ആരാധകര്‍ക്ക് ആശ്വസിക്കാം. റൊണാള്‍ഡോയുടെ ശിക്ഷ പിഴയില്‍ ഒതുക്കിയാണ് യുവേഫാ നടപടിയെടുത്തത്. 20,000 യുറോയാണ് പിഴയായി അടയ്‌ക്കേണ്ടത്. സമാനരീതിയില്‍ പ്രകടനം നടത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമിയോണിക്കും യുവേഫ പിഴയാണ് വിധിച്ചിരുന്നത്. റൊണാള്‍ഡോയ്ക്ക് വിലക്ക് വരുമെന്ന ഭീതിയിലായിരുന്നു യുവന്റസും ആരാധകരും. വിലക്കുവരുന്ന പക്ഷം ചാംപ്യന്‍സ് ലീഗിലെ ക്വാര്‍ട്ടര്‍ താരത്തിന് നഷ്ടമാവുമായിരുന്നു.

എന്നാല്‍, ശിക്ഷ കേവലം പിഴയിലാണ് യുവേഫാ ഒതുക്കിയത്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരത്തില്‍ ഹാട്രിക്ക് നേടി വിജയിച്ചതിന്റെ ആഹ്ലാദമാണ് റൊണോ ഗ്രൗണ്ടില്‍നിന്നും പ്രകടിപ്പിച്ചത്. എന്നാല്‍, സമാനമായ ആംഗ്യം എതിര്‍ടീമായ മാഡ്രിഡ് ജയിച്ചപ്പോള്‍ അവരുടെ കോച്ച് സിമിയോണി നടത്തിയിരുന്നു. ഇതിന് മറുപടിയെന്ന തരത്തിലായിരുന്നു ക്രിസ്റ്റിയുടെ പ്രതികരണം. ചാംപ്യന്‍സ് ലീഗില്‍ ആദ്യമല്‍സരത്തില്‍ 2-0ന് തോറ്റ യുവന്റസ് രണ്ടാംപാദത്തില്‍ മികച്ച തിരിച്ചുവരവ് നടത്തിയാണ് ജയിച്ചത്.

RELATED STORIES

Share it
Top