മാഞ്ചസ്റ്ററില്‍ താന്‍ വഞ്ചിക്കപ്പെട്ടു: യുനൈറ്റഡിനെതിരേ റൊണാള്‍ഡോ
താരത്തിന്റെ യുനൈറ്റഡിലെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നാണ് റിപ്പോര്‍ട്ട്.
BY FAR14 Nov 2022 5:17 PM GMT

X
FAR14 Nov 2022 5:17 PM GMT
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോ.തന്നെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാനാണ് കോച്ച് എറിക് ടെന്‍ ഹാഗും ചില കളിക്കാരും ശ്രമിക്കുന്നതെന്നും താരം ഒരഭിമുഖത്തില്‍ വ്യക്തമാക്കി. കോച്ച് തനിക്ക് ബഹുമാനം നല്‍കുന്നില്ല. അതിനാല്‍ കോച്ചിനോടും തനിക്ക് ബഹുമാനമില്ല. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടു. യുനൈറ്റഡ് എല്ലാ നിലയിലും തകരുകയാണെന്നും താരം വ്യക്തമാക്കി. പഴയ ക്ലബ്ബില്‍ റെക്കോഡ് നേട്ടങ്ങള്‍ ഉണ്ടാക്കിയ റൊണാള്‍ഡോ രണ്ടാം വരവിലെ ആദ്യ സീസണില്‍ തിളങ്ങിയിരുന്നു. എന്നാല്‍ നിലവിലെ സീസണില്‍ പലപ്പോഴും ടീമിന്റെ ആദ്യ സ്‌ക്വാഡില്‍ പോലും റോണോ ഇടം നേടിയിരുന്നില്ല. ക്ലബ്ബിനെതിരേ രംഗത്ത് വന്നതോടെ ഇതിഹാസ താരത്തിന്റെ യുനൈറ്റഡിലെ ഭാവി അനിശ്ചിതത്വത്തിലാവുമെന്നാണ് റിപ്പോര്‍ട്ട്.
Next Story
RELATED STORIES
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMT