Football

വീണ്ടും സബ്ബ് ചെയ്തു; രോഷാകുലനായി റൊണാള്‍ഡോ

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സബ്ബ് ചെയ്തതില്‍ പ്രതിഷേധിച്ച് റൊണോ രോഷാകുലനാവുകയും ചെയ്തു. ഗ്രൗണ്ട് വിട്ടുപോവുമ്പോള്‍ മറ്റ് താരങ്ങള്‍ക്ക് കൈ നല്‍കാനോ കോച്ചുമായി ആശയവിനിമയം നടത്താനോ താരം ശ്രമിച്ചില്ല. മല്‍സരം അവസാനിക്കുന്നതിന് മുമ്പേ റൊണാള്‍ഡോ സ്‌റ്റേഡിയം വിട്ട് പോയിരുന്നു.

വീണ്ടും സബ്ബ് ചെയ്തു; രോഷാകുലനായി റൊണാള്‍ഡോ
X

റോം: ഇറ്റലിയില്‍ സീരി എയില്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്‍വലിച്ചു. എസി മിലാനെതിരായ മല്‍സരത്തിലാണ് പോര്‍ച്ചുഗല്‍ താരത്തെ കോച്ച് സാരി പിന്‍വലിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സബ്ബ് ചെയ്തതില്‍ പ്രതിഷേധിച്ച് റൊണോ രോഷാകുലനാവുകയും ചെയ്തു. ഗ്രൗണ്ട് വിട്ടുപോവുമ്പോള്‍ മറ്റ് താരങ്ങള്‍ക്ക് കൈ നല്‍കാനോ കോച്ചുമായി ആശയവിനിമയം നടത്താനോ താരം ശ്രമിച്ചില്ല. മല്‍സരം അവസാനിക്കുന്നതിന് മുമ്പേ റൊണാള്‍ഡോ സ്‌റ്റേഡിയം വിട്ട് പോയിരുന്നു.

എന്നാല്‍, റൊണാള്‍ഡോയുടെ നടപടി സ്വാഭാവികം മാത്രമാണെന്ന് കോച്ച് അഭിപ്രായപ്പെട്ടു. യുവന്റസിന്റെ കഴിഞ്ഞ മല്‍സരത്തിലും താരത്തെ സബ്ബ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, ക്രിസ്റ്റി കോച്ചിനോട് രോഷകുലനായിരുന്നു. റൊണാള്‍ഡോയെ പരിക്ക് അലട്ടുന്നുണ്ടെന്നും ഇതേതുടര്‍ന്നാണ് താരത്തെ അധിക നേരം കളിപ്പിക്കാത്തതെന്നും അന്ന് സാരി വ്യക്തമാക്കിയിരുന്നു. എന്നാല്‍, താരത്തിന്റെ പ്രതിഷേധത്തിനെതിരേ ക്ലബ്ബ് നടപടിയെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, റൊണാള്‍ഡോയ്ക്ക് പകരം എത്തിയ അര്‍ജന്റീനന്‍ താരം ഡിബാല മല്‍സരത്തില്‍ യുവന്റസിന് ജയം നല്‍കി. ഡിബാല എത്തിയതിനെ തുടര്‍ന്ന് ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും 77ാം മിനിറ്റില്‍ ഡിബാല യുവന്റസിനായി വിജയഗോള്‍ നേടുകയും ചെയ്തു. ലീഗില്‍ 32 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്താണ്.

Next Story

RELATED STORIES

Share it