ഫോണ്‍ തകര്‍ത്ത സംഭവം; റൊണാള്‍ഡോയെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി ജീവകാരുണ്യ സംഘടന
തുടര്‍ന്ന് താരം ക്ഷമാപണം നടത്തിയിരുന്നു.

ഗുഡിസണ്‍പാര്‍ക്ക്: 14കാരനായ ആരാധകന്റെ ഫോണ്‍ തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുട്ടികളുടെ ജീവകാരുണ്യസംഘടനയുടെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടണ്‍ന്റെ ആരാധകന്റെ ഫോണ്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് പോര്‍ച്ചുഗല്‍ താരത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
ബ്രിട്ടന്‍ ആസ്ഥാനമായുള്ള സംഘടനയാണ് റൊണാള്‍ഡോയെ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. കഴിഞ്ഞ 10 വര്‍ഷമായി കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അംബാസിഡറായിരുന്നു റൊണാള്‍ഡോ. എവര്‍ട്ടണിനെതിരായ മല്‍സരത്തില്‍ യുനൈറ്റഡ് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് ഡ്രസ്സിങ് റൂമിലേക്ക് പോകവെയാണ് രോഷാകുലനായ റൊണാള്‍ഡോ ഒരു പ്രകോപനവുമില്ലാതെ 14കാരനായ ആരാധകന്റെ ഫോണ്‍ വാങ്ങി തകര്‍ത്തത്. തുടര്‍ന്ന് താരം ക്ഷമാപണം നടത്തിയിരുന്നു.
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT