Football

റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍; ടെന്‍ ഹാഗുമായി ചര്‍ച്ച നടത്തും

റൊണാള്‍ഡോയ്‌ക്കൊപ്പം ഏജന്റ് മെന്‍ഡിസും എത്തിയിട്ടുണ്ട്.

റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍; ടെന്‍ ഹാഗുമായി ചര്‍ച്ച നടത്തും
X


മാഞ്ചസ്റ്റര്‍: നീണ്ട ഇടവേളയ്ക്ക് ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വീണ്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലെത്തി.എന്നാല്‍ യുനൈറ്റഡില്‍ തുടരാനല്ല താരം എത്തിയത്. ഭാവി സംബന്ധിച്ച കാര്യങ്ങള്‍ കോച്ച് എറിക് ടെന്‍ ഹാഗുമായി സംസാരിക്കാനാണ് താരം മാഞ്ചസ്റ്ററിലെത്തിയത്. റൊണാള്‍ഡോയ്‌ക്കൊപ്പം ഏജന്റ് മെന്‍ഡിസും എത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യുനൈറ്റഡ് ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണും ഉണ്ടാവും. ഫെര്‍ഗൂസണ്‍ന്റെ ഇടപെടലിനെ തുടര്‍ന്നാണ് റൊണാള്‍ഡോ യുവന്റസില്‍ നിന്നും കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്ററില്‍ എത്തിയത്.

യുനൈറ്റഡിന്റെ പ്രീസീസണ്‍ മല്‍സരങ്ങളിലൊന്നും താരം പങ്കെടുത്തിരുന്നില്ല.ക്ലബ്ബ് വിടുന്ന റൊണാള്‍ഡോയെ വിടാന്‍ താല്‍പ്പര്യമില്ലെന്ന് എറിക് ടെന്‍ ഹാഗ് അറിയിച്ചിരുന്നു.







Next Story

RELATED STORIES

Share it