Football

ഗ്രൂപ്പ് ബിയില്‍ മരണപോരാട്ടം; അര്‍ജന്റീനയ്ക്ക് ജയം അനിവാര്യം

ഇന്ന് നടക്കുന്ന രണ്ട് മല്‍സരങ്ങളില്‍ കൊളംബിയ പരാഗ്വെയെ(ഇന്ത്യന്‍ സമയം നാളെ രാവിലെ 6) നേരിടുമ്പോള്‍ അര്‍ജന്റീന ഖത്തറിനെ(ഇന്ത്യന്‍ സമയം രാത്രി 12.30) നേരിടും.

ഗ്രൂപ്പ് ബിയില്‍ മരണപോരാട്ടം; അര്‍ജന്റീനയ്ക്ക് ജയം അനിവാര്യം
X

സാവോ പോളോ: കോപ്പാ അമേരിക്കയില്‍ ഗ്രൂപ്പ് ബിയില്‍ മൂന്ന് ടീമുകള്‍ക്ക് ഇന്ന്് ജീവന്‍ മരണപോരാട്ടം. ഇന്ന് നടക്കുന്ന രണ്ട് മല്‍സരങ്ങളില്‍ കൊളംബിയ പരാഗ്വെയെ(ഇന്ത്യന്‍ സമയം നാളെ രാവിലെ 6) നേരിടുമ്പോള്‍ അര്‍ജന്റീന ഖത്തറിനെ(ഇന്ത്യന്‍ സമയം രാത്രി 12.30) നേരിടും. രണ്ട് ജയവുമായി കൊളംബിയ നേരത്തെ ക്വാര്‍ട്ടറില്‍ കയറിയിരുന്നു. പരാഗ്വെ രണ്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പരാഗ്വെയുടെ രണ്ട് മല്‍സരവും സമനിലയിലായിരുന്നു. മറ്റ് ടീമുകളായ അര്‍ജന്റീനയ്ക്കും ഖത്തറിനും ഓരോ സമനില മാത്രമാണുള്ളത്.

ഇരു ടീമും ഒരു മല്‍സരം തോറ്റിരുന്നു. അര്‍ജന്റീനയക്ക് നോക്കൗട്ടില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്. അര്‍ജന്റീനയുടെ അതേ അവസ്ഥയാണ് ഖത്തറിനും. ഇരുടീമിനും ജയം അനിവാര്യമാണെന്നിരിക്കെ മല്‍സരം കടുത്തതാവും. ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ടീമിനെ അറിയുക രണ്ട് മല്‍സരങ്ങളുടെയും ഫലം ആശ്രയിച്ചായിരിക്കും. അര്‍ജന്റീനയെ ആദ്യ മല്‍സരത്തില്‍ കൊളംബിയ തോല്‍പ്പിക്കുകയും രണ്ടാമത്തെ മല്‍സരത്തില്‍ പരാഗ്വെ സമനിലയില്‍ പിടിക്കുകയുമായിരുന്നു. ആദ്യമല്‍സരത്തില്‍ കൊളംബിയയോട് തോറ്റ ഖത്തര്‍ പരാഗ്വെയോട് സമനില വഴങ്ങുകയായിരുന്നു.

രണ്ട് മല്‍സരങ്ങളിലും അര്‍ജന്റീനന്‍ താരങ്ങള്‍ ഫോമിലേക്കുയരാത്തത് ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഖത്തര്‍ ടീം ഭേദപ്പെട്ട ഫോമിലാണെങ്കിലും കൊളംബിയക്കെതിരേ അത് പുറത്തെടുക്കാന്‍ ടീമിനായിട്ടില്ല. അര്‍ജന്റീനന്‍ കോപ്പാ സ്വപ്‌നങ്ങള്‍ക്ക് ഖത്തര്‍ വിലങ്ങ് തടിയാവുമോയെന്ന് നാളെയറിയാം.

Next Story

RELATED STORIES

Share it