അര്‍ജന്റീനയ്ക്ക് റഫറി എസ്തബാന്‍ ഒസ്റ്റോയിച്ചിനെയും തോല്‍പ്പിക്കണം: ചിലാവര്‍ട്ട്
ഉറുഗ്വെയുടെ റഫറിയെ കോന്‍മെബോള്‍ നിലനിര്‍ത്തിയതിന് പിന്നില്‍ പ്രത്യേക അജന്‍ണ്ടയുണ്ട്.

റിയോ ഡി ജനീറോ: ലോക ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന പോരാട്ടമാണ് 11ന് കോപ്പാ അമേരിക്കയില്‍ നടക്കുന്ന ബ്രസീല്‍-അര്‍ജന്റീനാ ഫൈനല്‍. ഫൈനലില്‍ അര്‍ജന്റീന ഭയക്കേണ്ടത് റഫറി എസ്താന്‍ ഒസ്റ്റോയിച്ചിനെയാണെന്ന് പരാഗ്വെയുടെ ഇതിഹാസ താരം ലൂയി ചിലാവര്‍ട്ട് പറയുന്നു. ബ്രസീലിനെ മാത്രമല്ല റഫറിയെയും വാറിനെയും ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനായ കോന്‍മെബോളിനെയും അര്‍ജന്റീന തോല്‍പ്പിക്കേണ്ടതുണ്ട്. ഉറുഗ്വെയുടെ റഫറിയെ കോന്‍മെബോള്‍ നിലനിര്‍ത്തിയതിന് പിന്നില്‍ പ്രത്യേക അജന്‍ണ്ടയുണ്ട്. എസ്തബാന്‍ ബ്രസീലിന് അനുകൂലമായി റഫറിങ് നടത്തും. പരാഗ്വെ-പെറു മല്‍സരം നിയന്ത്രിച്ച എസ്തബാന്റെ റഫറിങ് മോശമായിരുന്നു. ഒരു കാരണമില്ലാതെയാണ് ഇരുടീമിലെ ഓരോ താരങ്ങള്‍ക്കും ചുവപ്പ് കാര്‍ഡ് നല്‍കിയത്. മരാക്കാനയില്‍ മെസ്സിയും കൂട്ടരും നന്നായി അദ്ധ്വാനിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്സ് എഫ്സിയില്
26 Jun 2022 12:07 PM GMTഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT