Football

നാസര്‍ അല്‍ ഖയാതി ചെന്നൈയിന്‍ എഫ്‌സിയില്‍

213 മല്‍സരങ്ങളില്‍ നിന്ന് 63 ഗോളും 41 അസിസ്റ്റും നേടിയിട്ടുണ്ട്.

നാസര്‍ അല്‍ ഖയാതി ചെന്നൈയിന്‍ എഫ്‌സിയില്‍
X


ചെന്നൈ: ഡച്ച് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നാസര്‍ അല്‍ ഖയാതി ചെന്നൈയിന്‍ എഫ്‌സിയുമായി കരാറിലെത്തി. ഒരു വര്‍ഷത്തെ കരാറിലാണ് 33കാരനായ ഖയാത്തിയെ ചെന്നൈയിന്‍ ടീമിലെത്തിച്ചത്. ഡച്ച് മുന്‍നിര ക്ലബ്ബ് എറെഡിവിസിയിലാണ് താരം ഭൂരിഭാഗവും കളിച്ചത്. ഖത്തറിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബ് ഖത്തര്‍ എസ്സിയിലും ഇംഗ്ലണ്ടിലെ ചാംപ്യന്‍ഷിപ്പിലും താരം കളിച്ചിട്ടുണ്ട്.213 മല്‍സരങ്ങളില്‍ നിന്ന് 63 ഗോളും 41 അസിസ്റ്റും നേടിയിട്ടുണ്ട്.





Next Story

RELATED STORIES

Share it