Football

ചെല്‍സിക്ക് വമ്പന്‍ തിരിച്ചടി; ബെഞ്ചമിന്‍ ചില്‍വെല്ലിന്റെ സീസണിന് അവസാനം

ചാംപ്യന്‍സ് ലീഗിലെ യുവന്റസിനെതിരായ മല്‍സരത്തിനിടെയാണ് പരിക്കേറ്റത്.

ചെല്‍സിക്ക് വമ്പന്‍ തിരിച്ചടി; ബെഞ്ചമിന്‍ ചില്‍വെല്ലിന്റെ സീസണിന് അവസാനം
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ചെല്‍സിയുടെ പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. ഡിഫന്‍ഡര്‍ ബെന്‍ ചില്‍വെല്ലിന്് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ല. താരത്തിന്റെ കാലിനേറ്റ പരിക്ക് സാരമുള്ളതാണെന്നും സര്‍ജറി അത്യാവശ്യമാണെന്നും ക്ലബ്ബ് അറിയിച്ചു. സര്‍ജറിക്ക് ശേഷം ചില്‍വെല്ലിന് മാസങ്ങളോളം വിശ്രമം ആവശ്യമാണ്. ഇതോടെ താരത്തിന്റെ ഈ സീസണിന് അവസാനമായി. ഇംഗ്ലിഷ് ഡിഫന്‍ഡറായ ചില്‍വെല്‍ ചാംപ്യന്‍സ് ലീഗിലെ യുവന്റസിനെതിരായ മല്‍സരത്തിനിടെയാണ് പരിക്കേറ്റത്.




Next Story

RELATED STORIES

Share it