പ്രീമിയര്‍ ലീഗ്: ചെല്‍സിയെ പിടിച്ചുകെട്ടി ലെസ്റ്റര്‍
ലെസ്റ്റര്‍ സിറ്റിയാണ് 1-1ന് ചെല്‍സിയെ പിടിച്ചുകെട്ടിയത്
സ്റ്റാംഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ ഹോം മല്‍സരത്തില്‍ ചെല്‍സിക്ക് സമനില. ലെസ്റ്റര്‍ സിറ്റിയാണ് 1-1ന് ചെല്‍സിയെ പിടിച്ചുകെട്ടിയത്. ആദ്യ എവേ മല്‍സരത്തില്‍ തോറ്റ ചെല്‍സി ഹോം ഗ്രൗണ്ടില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ലെസ്റ്റര്‍ താരം വില്‍ഫ്രഡ് എന്‍ഡിഡി 67ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ ചെല്‍സിയുടെ വിജയപ്രതീക്ഷ നഷ്ടപ്പെടുകയായിരുന്നു. ഏഴാം മിനിറ്റില്‍ മൗണ്ടിന്റെ ഗോളിലൂടെ ചെല്‍സി മികച്ച തുടക്കം നല്‍കിയെങ്കിലും ലെസ്റ്റര്‍ ഗോളി മികച്ച സേവുകളിലൂടെ നീലപ്പടയെ തടക്കുകയായിരുന്നു. പെഡ്രോ, മൗണ്ട്, ജിറൂദ്, കാന്റെ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ ചെല്‍സിക്കായി ഇറങ്ങിയിരുന്നു. ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചെല്‍സി രണ്ടാം പകുതിയില്‍ തീര്‍ത്തും പരാജയമായിരുന്നു. മറ്റൊരു മല്‍സരത്തില്‍ രണ്ടാം ലീഗില്‍ നിന്നു തിരിച്ചെത്തിയ ഷെഫീല്‍ഡ് യുനൈറ്റഡിന് ആദ്യജയം. കരുത്തരായ ക്രിസ്റ്റല്‍ പാലസിനെയാണ് 1-0നു ഷെഫീല്‍ഡ് തകര്‍ത്തത്. 47ാം മിനിറ്റില്‍ ലുണ്ടസ്‌റ്റോം ആണ് ഷെഫീല്‍ഡിനായി വലകുലുക്കിയത്.
RELATED STORIES
അലക്ഷ്യമായി നടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ പാകിസ്താന്...
2 July 2022 7:13 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTവെല്ലുവിളികള്‍ നേരിടാന്‍ യുവസമൂഹം സാങ്കേതിക പരിജ്ഞാനമുള്ളവരാകണം :...
2 July 2022 7:02 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTവിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം;അതിജീവിത...
2 July 2022 6:32 AM GMT