Football

കിരീട ജേതാക്കളെ തകര്‍ത്തെറിഞ്ഞ് ചെല്‍സി; യുനൈറ്റഡിന് ബ്രന്റ്‌ഫോഡിനോട് തോല്‍വി; ടോപ് ഫോര്‍ പോരാട്ടം കനക്കുന്നു

കിരീട ജേതാക്കളെ തകര്‍ത്തെറിഞ്ഞ് ചെല്‍സി; യുനൈറ്റഡിന് ബ്രന്റ്‌ഫോഡിനോട് തോല്‍വി; ടോപ് ഫോര്‍ പോരാട്ടം കനക്കുന്നു
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിനെ ഞെട്ടിച്ച് ചെല്‍സി. ഇന്നലെ നടന്ന മല്‍സരത്തില്‍ 3-1നാണ് നീലപ്പട ചെമ്പടയെ വീഴ്ത്തിയത്. ഫെര്‍ണാണ്ടസ്, പാല്‍മര്‍ എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റൊരു ഗോള്‍ ലിവര്‍പൂള്‍ താരത്തിന്റെ സെല്‍ഫ് ഗോളാണ്. വാന്‍ ഡെക്കാണ് ലിവര്‍പൂളിന്റെ മറ്റൊരു ഗോള്‍ നേടിയത്.

ജയത്തോടെ ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി. തുടര്‍ മല്‍സരങ്ങളില്‍ ജയം നേടി ടോപ് ഫോര്‍ സ്ഥാനം സജീവമാക്കാനാണ് ചെല്‍സിയുടെ ലക്ഷ്യം.മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബ്രന്റ്‌ഫോഡിനോട് പരാജയപ്പെട്ടു. 4-3നാണ് യുനൈറ്റഡിന്റെ തോല്‍വി.ബ്രന്റ്‌ഫോഡ് ലീഗില്‍ ഒമ്പതാം സ്ഥാനത്തും യുനൈറ്റഡ് 15ാം സ്ഥാനത്തുമാണ്.ബ്രിങ്ടണ്‍-ന്യൂകാസില്‍ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. വെസ്റ്റ്ഹാം യുനൈറ്റഡ്-ടോട്ടന്‍ഹാം മല്‍സരവും 1-1 സമനിലയില്‍ അവസാനിച്ചു.ബ്രിങ്ടണ്‍ ലീഗില്‍ 11ാം സ്ഥാനത്തും ന്യൂകാസില്‍ നാലാം സ്ഥാനത്തും ടോട്ടന്‍ഹാം 16ാം സ്ഥാനത്തും വെസ്റ്റ്ഹാം 17ാം സ്ഥാനത്തുമാണുള്ളത്.

ജര്‍മ്മന്‍ ബുണ്ടസാ ലീഗ് കിരീടം ബയേണ്‍ മ്യുണിക്ക് സ്വന്തമാക്കി. ബയേണിന്റെ 34ാം കിരീടമാണ്.




Next Story

RELATED STORIES

Share it