Football

ചാംപ്യന്‍സ് ലീഗില്‍ സുവാരസിന് കഷ്ടകാലം

പ്രീക്വാര്‍ട്ടറില്‍ ലയോണിനെതിരേയടക്കം സീസണിലെ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ഗോളാണ് സുവാരസിന്റെ സമ്പാദ്യം. ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ 17 മല്‍സരങ്ങളിലും സ്‌െ്രെടക്കറുടെ നില പരുങ്ങലിലാണ്. ഏവേ ഗ്രൗണ്ടിലും താരത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ചാംപ്യന്‍സ് ലീഗില്‍ സുവാരസിന് കഷ്ടകാലം
X

ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ ലൂയിസ് സുവാരസിന് ചാംപ്യന്‍സ് ലീഗിലെ കഷ്ടകാലം തുടരുന്നു. പ്രീക്വാര്‍ട്ടറില്‍ ലയോണിനെതിരേയടക്കം സീസണിലെ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ഗോളാണ് സുവാരസിന്റെ സമ്പാദ്യം. ചാംപ്യന്‍സ് ലീഗിലെ കഴിഞ്ഞ 17 മല്‍സരങ്ങളിലും സ്‌െ്രെടക്കറുടെ നില പരുങ്ങലിലാണ്. ഏവേ ഗ്രൗണ്ടിലും താരത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

പ്രായത്തിന്റെ പ്രശ്‌നങ്ങള്‍ താരത്തിന് പിടികൂടിയെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. ഇടയ്ക്ക് ഫോം മങ്ങിപ്പോവുന്ന സുവാരസ് വന്‍ തിരിച്ചുവരവാണ് നടത്താറുള്ളത്. കഴിഞ്ഞ സീസണിലും താരത്തിന് ഫോം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് മെസ്സി ഇടപ്പെട്ടതിനെ തുടര്‍ന്നാണ് സുവാരസ് ടീമിലെ സ്ഥാനം നിലനിര്‍ത്തിയത്.

എന്നാല്‍ ലാലിഗയില്‍ മോശമല്ലാത്ത റെക്കോഡ് ഈ സീസണില്‍ സുവാരസ് സ്വന്തമാക്കിയിട്ടുണ്ട്. സുവാരസിന്റെ ആദ്യ കാല ഫോം തിരികെ കിട്ടാത്തതാണ് ആരാധകരുടെ നിരാശ. അതിനിടെ ഉറുഗ്വെ താരമായ സുവാരസിന്റെ ഫോമില്‍ ആശങ്കയില്ലെന്ന് ബാഴ്‌സലോണ കോച്ച് ഏര്‍ണെസ്‌റ്റോ വാല്‍വെര്‍ദെ പറഞ്ഞു. താരം മറ്റ് താരങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുന്നുണ്ടെന്ന് ടീമില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it