Football

ചാംപ്യന്‍സ് ലീഗ്; ഹാട്രിക്ക് ബെന്‍സിമ; ചെല്‍സിയെ തകര്‍ത്തെറിഞ്ഞു

വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്‌റ്റൊരുക്കിയത്.

ചാംപ്യന്‍സ് ലീഗ്; ഹാട്രിക്ക് ബെന്‍സിമ; ചെല്‍സിയെ തകര്‍ത്തെറിഞ്ഞു
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: കരീം ബെന്‍സിമ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ഇളകി മറിഞ്ഞപ്പോള്‍ തകര്‍ന്നത് ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ് മോഹങ്ങളാണ്. ഹാട്രിക്ക് ഗോള്‍ നേട്ടത്തോടെയാണ് ബെന്‍സിമ ചെല്‍സിയെ ബ്ലോക്ക് ചെയ്തത്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ആദ്യ പാദമല്‍സരത്തില്‍ 3-1നാണ് റയല്‍ ചെല്‍സിയെ വീഴ്ത്തിയത്. തകര്‍പ്പന്‍ ആധിപത്യമാണ് റയല്‍ നേടിയത്. സാന്റിയാഗോയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ അത്ഭുതങ്ങള്‍ കാണിച്ചാലേ ചെല്‍സിക്ക് റയലിനെ മറികടക്കാനാവൂ. പ്രീക്വാര്‍ട്ടറിലും ബെന്‍സിമ പിഎസ്ജിക്കെതിരേ ഹാട്രിക്ക് നേടിയിരുന്നു. ചാംപ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ട് മല്‍സരത്തില്‍ ഹാട്രിക്ക് നേടുന്ന അപൂര്‍വ്വ റെക്കോഡും ബെന്‍സിമയ്ക്ക് സ്വന്തമായി.



21, 24, 46 മിനിറ്റുകളിലാണ് ബെന്‍സിമയുടെ ഗോളുകള്‍. വിനീഷ്യസ് ജൂനിയര്‍, ലൂക്കാ മൊഡ്രിച്ച് എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്‌റ്റൊരുക്കിയത്. ബെന്‍സിമയുടെ മൂന്നാം ഗോള്‍ ചെല്‍സി ഗോള്‍ കീപ്പര്‍ മെന്‍ഡിയുടെ പിഴവില്‍ നിന്നും വന്നതാണ്. ജോര്‍ജ്ജീനോയുടെ അസിസ്റ്റില്‍ ഹാവര്‍ട്‌സാണ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ 40ാം മിനിറ്റില്‍ നേടിയത്.




Next Story

RELATED STORIES

Share it