ചാംപ്യന്‍സ് ലീഗ്; യുവന്റസിനെ തളച്ച് അയാകസ്
ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്.

ആംസ്റ്റര്‍ഡാം: ഇറ്റാലിയന്‍ ശക്തികളായ യുവന്റസിനെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ സമനിലയില്‍ തളച്ച് ഡച്ച് വമ്പന്‍മാരായ അയാകസ്. ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്. 45ാം മിനിറ്റില്‍ ടീമില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു ആദ്യഗോള്‍. കാന്‍സലോയുടെ ക്രോസില്‍ റൊണാള്‍ഡോ കൃത്യമായി തലവച്ച് പന്ത് വലയിലാക്കുകയായിരുന്നു.
ചാംപ്യന്‍സ് ലീഗിലെ ക്രിസ്റ്റിയുടെ 125ാം ഗോളായിരുന്നു ഇന്ന് പിറന്നത്. പന്ത് കൈവശം വയ്ക്കുന്നതില്‍ അയാകസായിരുന്നു മുന്നില്‍. തുടര്‍ന്ന് 46ാം മിനിറ്റില്‍ ബ്രിസില്‍ താരം ഡേവിഡ് നെരെസിലൂടെ അയാകസ് യുവന്റസിനൊപ്പമെത്തി. തുടര്‍ന്ന് ഇരുടീമും ഗോളിനായി പരിശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. 17നാണ് രണ്ടാം പാദമല്‍സരം. സ്വന്തം മൈതാനത്ത് നടക്കുന്ന മല്‍സരത്തില്‍ യുവന്റസിന് എവേ ഗോളിന്റെ ആനുകൂല്യം ലഭിക്കും.
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT