Latest News

'സ്‌കൂളുകളില്‍ ഇനി ഭഗവദ്ഗീത പഠനം നിര്‍ബന്ധം'; പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

സ്‌കൂളുകളില്‍ ഇനി ഭഗവദ്ഗീത പഠനം നിര്‍ബന്ധം; പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
X

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ വിദ്യാലയങ്ങളില്‍ ഭഗവദ്ഗീത പാരായണം ചെയ്യുന്നത് നിര്‍ബന്ധമാക്കിയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സംസ്‌കാരം, ധാര്‍മിക മൂല്യങ്ങള്‍, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാര്‍ഥികളെ ബന്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇതുസംബന്ധിച്ച പുഷ്‌കര്‍ സിങ് ധാമിയുടെ പ്രഖ്യാപനം വന്നത്. 'സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഗീതയിലെ ശ്ലോകങ്ങള്‍ ഉരുവിട്ട് പഠിക്കുന്നത് ഞങ്ങളുടെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരം, ധാര്‍മിക മൂല്യങ്ങള്‍, ജീവിത തത്ത്വചിന്ത എന്നിവയുമായി വിദ്യാര്‍ഥികളെ ബന്ധിപ്പിച്ച് അവരുടെ സമഗ്ര വികസനത്തിന് ഇത് വഴിയൊരുക്കുന്നു' എന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

Next Story

RELATED STORIES

Share it