Football

ചാംപ്യന്‍സ് ലീഗ്; പ്രീക്വാര്‍ട്ടര്‍ നാളെ മുതല്‍

മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ് റോമയും പോര്‍ച്ചുഗ്രീസ് വമ്പന്‍മാരായ പോര്‍ട്ടോയും ഏറ്റുമുട്ടും. യുനൈറ്റഡിന്റെ മല്‍സരം അവരുടെ ഹോംഗ്രൗണ്ടിലാണ്. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മല്‍സരം അരങ്ങേറുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ് യുനൈറ്റഡ്. ഫ്രഞ്ച് ലീഗില്‍ ഒന്നാമതുള്ള പിഎസ്ജിയെ അലട്ടുന്നത് താരങ്ങളുടെ പരിക്കാണ്.

ചാംപ്യന്‍സ് ലീഗ്; പ്രീക്വാര്‍ട്ടര്‍ നാളെ മുതല്‍
X

ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും. ഇംഗ്ലീഷ് വമ്പന്‍മാര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാര്‍ പിഎസ്ജിയും തമ്മിലാണ് ആദ്യമല്‍സരം. മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ് റോമയും പോര്‍ച്ചുഗ്രീസ് വമ്പന്‍മാരായ പോര്‍ട്ടോയും ഏറ്റുമുട്ടും. യുനൈറ്റഡിന്റെ മല്‍സരം അവരുടെ ഹോംഗ്രൗണ്ടിലാണ്. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മല്‍സരം അരങ്ങേറുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ് യുനൈറ്റഡ്. ഫ്രഞ്ച് ലീഗില്‍ ഒന്നാമതുള്ള പിഎസ്ജിയെ അലട്ടുന്നത് താരങ്ങളുടെ പരിക്കാണ്.

ബ്രിസീലിയന്‍ സൂപ്പര്‍ താരം നെയ്മറും ഉറുഗ്വേ താരം കവാനിയും നാളെ കളിക്കില്ല. ഇരുവരും പരിക്കിന്റെ പിടിയിലാണ്. പരിക്കിനെ തുടര്‍ന്ന് നെയ്മറിന് ഏപ്രില്‍ വരെയാണ് വിശ്രമം. പിഎസ്ജിയുടെ നിലവിലെ പ്രതീക്ഷ എംബാപ്പെയും ഡി മരിയയുമാണ്. ഫ്രഞ്ച് താരം എംബാപ്പെ മിന്നും ഫോമിലാണ്. ക്ലബ്ബിലേക്ക് വന്നിട്ട് മൂന്നുവര്‍ഷമായിട്ടും ഡി മരിയ വേണ്ടത്ര ഫോമിലേക്കുയര്‍ന്നിട്ടില്ലെന്ന വിമര്‍ശനം മാനേജ്‌മെന്റില്‍ നിലനില്‍ക്കുന്നുണ്ട്. ആന്റണി മാര്‍ഷ്യലാണ് യുനൈറ്റഡിന്റെ പുതിയ പ്രതീക്ഷ. കഴിഞ്ഞ മല്‍സരങ്ങളില്‍ മാര്‍ഷ്യലിന്റെ മിന്നും പ്രകടനമാണ് ലോക ഫുട്‌ബോള്‍ കണ്ടത്.സീസണില്‍ 11 ഗോള്‍ നേടിയ പോഗ്‌ബേയും യുനൈറ്റഡിന്റെ മറ്റൊരു പ്രതീക്ഷയാണ്.




Next Story

RELATED STORIES

Share it