Football

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ വമ്പന്‍ തിരിച്ചുവരവ്; സുവാരസിന് ഡബിള്‍

ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഇറ്റാലിയന്‍ ലീഗിലെ ഒന്നാം നമ്പറായ ഇന്റര്‍മിലാനെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം.

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ വമ്പന്‍ തിരിച്ചുവരവ്; സുവാരസിന് ഡബിള്‍
X

ക്യാംപ് നൗ: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയുടെ വന്‍ തിരിച്ചുവരവ്. ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഇറ്റാലിയന്‍ ലീഗിലെ ഒന്നാം നമ്പറായ ഇന്റര്‍മിലാനെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സയുടെ ജയം. മെസ്സി തിരിച്ചെത്തിയ മല്‍സരത്തില്‍ ലൂയിസ് സുവാരസ് നേടിയ ഇരട്ട ഗോളാണ് ബാഴ്‌സയ്ക്ക് കിടിലന്‍ ജയം നല്‍കിയത്. മല്‍സരത്തില്‍ ഇന്റര്‍മിലാനാണ് ആദ്യ ലീഡ് നേടിയത്.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മാര്‍ട്ടിന്‍സ് ഇന്ററിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് ആദ്യപകുതി മുഴുവന്‍ ഇറ്റാലിയന്‍ ആധിപത്യമായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ബാഴ്‌സ ഫോമിലേക്കുയര്‍ന്നു. 58ാം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ വിദാല്‍ നല്‍കിയ പാസില്‍ നിന്നും സുവാരസിന്റെ ഗോള്‍. മല്‍സരം 1-1 സമനിലയില്‍ . തുടര്‍ന്ന് 84ാം മിനിറ്റില്‍ ലയണല്‍ മെസ്സി നല്‍കിയ പാസ് സുവാരസ് ഗോളാക്കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങിയ കറ്റാലന്‍സിന്റെ ലീഗിലെ ആദ്യ ജയമാണിത്.


Next Story

RELATED STORIES

Share it