Football

ചാംപ്യന്‍സ് ലീഗ്; ബയേണിനെ പുറത്താക്കി യുവന്റസ്; മാഡ്രിഡ് രക്ഷപ്പെട്ടു

ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ലോക്കോമോറ്റീവ് മോസ്‌കോയെ അത്‌ലറ്റിക്കോ മാഡ്രിഡ് 2-0ത്തിന് തോല്‍പ്പിച്ചതും ബയേണിന് തിരിച്ചടിയായി.

ചാംപ്യന്‍സ് ലീഗ്; ബയേണിനെ പുറത്താക്കി യുവന്റസ്; മാഡ്രിഡ് രക്ഷപ്പെട്ടു
X

റോം: ചാംപ്യന്‍സ് ലീഗില്‍ നിന്ന് ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ ലെവര്‍കൂസന്‍ പുറത്ത്. ഇന്ന് നടന്ന ഗ്രൂപ്പ് ഡിയിലെ യുവന്റസുമായുള്ള അവസാന മല്‍സരത്തില്‍ ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റതോടെയാണ് അവരുടെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ അവസാനിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ലോക്കോമോറ്റീവ് മോസ്‌കോയെ അത്‌ലറ്റിക്കോ മാഡ്രിഡ് 2-0ത്തിന് തോല്‍പ്പിച്ചതും ബയേണിന് തിരിച്ചടിയായി.

ജയത്തോടെ ഗ്രൂപ്പില്‍ നിന്ന് യുവന്റസും അത്‌ലറ്റിക്കോ മാഡ്രിഡും നോക്കൗട്ടിലേക്ക് പ്രവേശിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(75), ഹിഗ്വിയന്‍(90) എന്നിവരാണ് യുവന്റസിന് വേണ്ടി സ്‌കോര്‍ ചെയ്തത്. സെക്ക്വേറാ(17), ഫെലിക്‌സ്(54) എന്നിവരാണ് അത്‌ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ഷക്ത്തര്‍ ഡൊനറ്റസ്‌കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് അറ്റ്‌ലാന്റ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഡൈനാമോ സെഗ്രിബിനെ 4-1ന് തോല്‍പ്പിച്ചു. ഗബ്രിയല്‍ ജീസുസിന്റെ ഹാട്രിക്ക് നേട്ടമാണ് സിറ്റിയെ ഗ്രൂപ്പ് ചാംപ്യന്‍മാരാക്കിയത്. ഫോഡനാണ് സിറ്റിയുടെ നാലാം ഗോള്‍ നേടിയത്.

Next Story

RELATED STORIES

Share it