Football

ചാംപ്യന്‍സ് ലീഗ്: യുവന്റസിന് കാലിടറി; മാഡ്രിഡിന് ജയം

ലീഗ് കിരീടം ലക്ഷ്യംവച്ച് വന്‍ തുകയ്ക്ക് ടീമിലെത്തിച്ച റൊണാള്‍ഡോയ്ക്കും ടീമിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പഴയ തട്ടകത്തില്‍ ക്രിസ്റ്റിയുടെ മികച്ച കളി കാണമെന്ന ആരാധകരുടെ സ്വപ്‌നവും പൂവണിഞ്ഞില്ല.

ചാംപ്യന്‍സ് ലീഗ്:    യുവന്റസിന് കാലിടറി; മാഡ്രിഡിന് ജയം
X
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് കിരീടം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന യുവന്റസിന് ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ കാലിടറി. സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്റസിനെ 2-0ത്തിനാണ് തോല്‍പ്പിച്ചത്. ലീഗ് കിരീടം ലക്ഷ്യംവച്ച് വന്‍ തുകയ്ക്ക് ടീമിലെത്തിച്ച റൊണാള്‍ഡോയ്ക്കും ടീമിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പഴയ തട്ടകത്തില്‍ ക്രിസ്റ്റിയുടെ മികച്ച കളി കാണമെന്ന ആരാധകരുടെ സ്വപ്‌നവും പൂവണിഞ്ഞില്ല. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സിന്റെ പോരാട്ടത്തിനാണ് മാഡ്രിഡ് സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയില്‍ ഇരു ടീമും കാര്യമായ നീക്കങ്ങള്‍ നടത്തിയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ 70ാം മിനിട്ടില്‍ മൊറാട്ടയിലൂടെ അത്ല്ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തി. എന്നാല്‍ പുതിയ നിയമമായ വാറിലൂടെ ഇത് ഫൗള്‍ എന്നാരോപിച്ച് ഗോള്‍ നിഷേധിക്കുകയായിരുന്നു. ഇതിന് ശേഷം ഉണര്‍ന്ന് കളിച്ച മാഡ്രിഡ് രണ്ടു ഗോളുകള്‍ നേടി വിജയം ഉറപ്പിച്ചു. ആദ്യ ഗോള്‍ 78ാം മിനിറ്റില്‍ ഗിമിനസ് ഒരു കോര്‍ണറിലൂടെ നേടി. 83ാം മിനിറ്റില്‍ ഗോഡിനിലൂടെ മാഡ്രിഡ് രണ്ടാം ഗോളും നേടി. രണ്ടാം പാദ മല്‍സരത്തില്‍ ഈ വിജയം മാഡ്രിഡിന് മുന്‍ തൂക്കം നല്‍കുമ്പോള്‍ യുവന്റസിന് അത് നിര്‍ണ്ണായക മല്‍സരവുമാകും.

മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബായ ഷാല്‍ക്കെയെ മാഞ്ചസ്റ്റര്‍ സിറ്റി 3-2ന് തോല്‍പ്പിച്ചു. സെര്‍ജിയോ അഗ്വേറ(18), സാനേ(85), സ്‌റ്റെര്‍ലിങ്(90) എന്നിവരാണ് സിറ്റിയുടെ ഗോള്‍ നേടിയത്. ഷാല്‍ക്കെയുടെ രണ്ടു ഗോളും പെനാല്‍റ്റിയിലൂടെ ബെന്‍താലെബാണ് നേടിയത്.

Next Story

RELATED STORIES

Share it