Football

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സയ്ക്കും ലിവര്‍പൂളിനും സമനില

ആദ്യപാദ മല്‍സരത്തിലാണ് എല്ലാ ടീമുകള്‍ക്കും സമനില കൊണ്ട് പിരിയേണ്ടിവന്നത്. രണ്ടാംപാദ മല്‍സരം നാലു ടീമിനും നിര്‍ണായകമാണ്.

ചാംപ്യന്‍സ് ലീഗ്: ബാഴ്‌സയ്ക്കും ലിവര്‍പൂളിനും സമനില
X

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇന്നലെ നടന്ന രണ്ടു മല്‍സരങ്ങളും സമനിലയില്‍ പിരിഞ്ഞു. ബാഴ്‌സലോണ- ലയോണ്‍ മല്‍സരവും ബയേണ്‍- മ്യൂണിക്ക് ലിവര്‍പൂള്‍ മല്‍സരവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആദ്യപാദ മല്‍സരത്തിലാണ് എല്ലാ ടീമുകള്‍ക്കും സമനില കൊണ്ട് പിരിയേണ്ടിവന്നത്. രണ്ടാംപാദ മല്‍സരം നാലു ടീമിനും നിര്‍ണായകമാണ്.

25 ഷോട്ടുകള്‍ തൊടുത്തുവിട്ട ബാഴ്‌സയ്ക്ക് ഒന്നുപോലും ഗോളാക്കാന്‍ കഴിഞ്ഞില്ല. മെസ്സി, സുവാരസ്, കുട്ടീഞ്ഞോ എന്നിവര്‍ നിറഞ്ഞുകളിച്ചിട്ടും ഫ്രഞ്ച് ക്ലബ്ബായ ലയോണിന്റെ വലകുലുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ലയോണും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കിലും ഗോള്‍ അന്യംനില്‍ക്കുകയായിരുന്നു. ബാഴ്‌സയുടെ രണ്ടാംപാദ മല്‍സരം മാര്‍ച്ച് 13ന് നൗ ക്യാംപിലാണ്. 2015ല്‍ യുവന്റസിനോടേറ്റ പരാജയത്തിന് ശേഷം ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിക്കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞിട്ടില്ല. ജര്‍മന്‍ ക്ലബ്ബായ ബയേണും ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളും തമ്മിലുള്ള മല്‍സരത്തില്‍ ആധിപത്യം ലിവര്‍പൂളിനായിരുന്നു. എന്നാല്‍, ജര്‍മന്‍ പടയെ ഭേദിച്ച് ഗോള്‍ നേടാന്‍ ലിവര്‍പൂളിനായില്ല.

ആദ്യപകുതിയില്‍ മുഹമ്മദ് സലാഹ്, സാഡിയോ മാനെ, ജോയല്‍ മാറ്റിപ്പ് എന്നിവര്‍ ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തി. ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ ബയേണും ചില മുന്നേറ്റങ്ങള്‍ നടത്തി. ലിവര്‍പൂള്‍ ഗോളിയുടെ സമഗ്ര ഇടപെടലില്‍ ആ നീക്കവും നഷ്ടപ്പെടുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ ക്ലബ്ബുകളോട് തോറ്റിട്ടില്ലെന്ന റെക്കോഡ് ഈ ലിവര്‍പൂള്‍ മല്‍സരത്തിലും അരക്കെട്ടുറപ്പിച്ചു. അതിനിടെ, കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ നിന്ന് സ്‌ട്രൈക്കര്‍ സലാഹ് ഒരുഗോള്‍ മാത്രമാണ് ക്ലബ്ബിന് വേണ്ടി നേടിയത്.

Next Story

RELATED STORIES

Share it