Football

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ അറിയാം; ഡ്രോ ഇസ്താംബൂളില്‍ ഇന്ന് രാത്രി

പിഎസ്ജിയുടെ ഗ്രൂപ്പിനായാണ് ഏവരും ഉറ്റുനോക്കുന്നത്.

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ അറിയാം; ഡ്രോ ഇസ്താംബൂളില്‍ ഇന്ന് രാത്രി
X



ഇസ്താംബൂള്‍; 2022-23 സീസണിലെ ചാംപ്യന്‍സ് ലീഗിനുള്ള ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് ഇന്ന് രാത്രി നടക്കും. ഇസ്താംബൂളില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് നറുക്കെടുപ്പ്. യൂറോപ്പാ ലീഗിന്റെ ഡ്രോയും ഇന്ന് നടക്കും. 32 ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക.ഇതില്‍ 26 പേര്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ആറ് പേര്‍ക്ക് പ്ലേ ഓഫിലൂടെയാണ് യോഗ്യത ലഭിച്ചത്. ഫൈനല്‍ മല്‍സരം ഇസ്താംബൂളിലാണ് നടക്കുക.മരണഗ്രൂപ്പിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചാംപ്യന്‍സ് ലീഗ് എന്ന തീരാ സ്വപ്‌നത്തിനായുള്ള പിഎസ്ജിയുടെ ഗ്രൂപ്പിനായാണ് ഏവരും ഉറ്റുനോക്കുന്നത്.




Next Story

RELATED STORIES

Share it