Football

കാമറൂണ്‍ സ്‌ട്രൈക്കര്‍ മെസ്സി ബൗളി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

186 സെന്റിമീറ്റര്‍ ഉയരമുള്ള ലെഫ്റ്റ് ഫൂട്ടഡ് കളിക്കാരനായ മെസ്സി ബൗളി സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലേക്കാകും എത്തുക.

കാമറൂണ്‍ സ്‌ട്രൈക്കര്‍ മെസ്സി ബൗളി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍
X

കൊച്ചി: കാമറൂണ്‍ സ്‌െ്രെടക്കെര്‍ റാഫേല്‍ എറിക്ക് മെസ്സി ബൗളി കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍. 186 സെന്റിമീറ്റര്‍ ഉയരമുള്ള ലെഫ്റ്റ് ഫൂട്ടഡ് കളിക്കാരനായ മെസ്സി ബൗളി സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലേക്കാകും എത്തുക. 27കാരനായ മെസ്സി 2013ല്‍ എഫ്എപി യാഉണ്ടേയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് എപിഇജെഇഎസ്, വൈബി ഫുണ്ടെ, ഫൂലാഡ്, കാനോന്‍ യാഉണ്ടേ എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2016ലെ കാമറൂണിയന്‍ കപ്പ് നേടിയ എപിഇജെഇഎസ് അക്കാദമി ടീമില്‍ അംഗമായിരുന്ന മെസ്സി ട്വന്റിഫോര്‍ ലീഗ് ഫിക്‌സ്ചറില്‍ 14ഗോളുകളും നേടിയിരുന്നു. 2013, 2017, 2018 വര്‍ഷങ്ങളില്‍ കാമറൂണ്‍ ദേശീയ ടീമിലും അംഗമായിരുന്ന മെസ്സിക്ക് ചൈനീസ്, ഇറാനിയന്‍ ലീഗുകള്‍ കളിച്ച പരിചയ സമ്പത്തും തുണയാകും.

തങ്ങള്‍ക്കിപ്പോള്‍ തങ്ങളുടെ സ്വന്തം മെസ്സി ഉണ്ട്. ഒഗ്‌ബെച്ചേയിക്കൊപ്പം മുന്‍നിരയിലും ഇടത് വിങ്ങിലും ഒരുപോലെ കളിക്കാന്‍ കഴിയുന്ന സ്‌െ്രെടക്കറാണ് അദ്ദേഹമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മുഖ്യപരിശീലകന്‍ ഷട്ടോരി പറയുന്നു. ടീമിന് കൂടുതല്‍ ശക്തി നല്‍കുകയും തങ്ങളുടെ ആക്രമണ ഗെയിം പ്ലാനില്‍ വൈവിധ്യത്തെ പ്രാപ്തമാക്കുകയും ചെയ്യുന്ന ശക്തമായ കളിക്കാരനാണ് മെസ്സി. അദ്ദേഹം ടീമിലെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും ഷട്ടോരി പറയുന്നു.

സീസണിലെ ലക്ഷ്യങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് ശക്തമായ കാഴ്ചപ്പാടുള്ള ഒരു ക്ലബില്‍ ചേരുന്നതിലുള്ള ആവേശത്തിലാണ് താനെന്ന മെസ്സി ബൗളി പറഞ്ഞു. പരിശീലന വേളയിലും തുടര്‍ന്നുള്ള ഓരോ മത്സരത്തിലും ടീമിലെ മറ്റുള്ളവരോടൊപ്പം ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനായി താന്‍ തന്റെ പരമാവധി പരിശ്രമിക്കും. ഇന്ത്യയില്‍ ഏറ്റവും വലുതും വികാരഭരിതരുമായ ആരാധക വൃന്ദമുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകുക എന്നതില്‍ താന്‍ സന്തോഷവാനാണ്. സീസണ്‍ ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് താനെന്നും മെസ്സി വ്യക്തമാക്കി.

Next Story

RELATED STORIES

Share it