Football

ബയേണിന് ഷോക്ക്; മെയിന്‍സിനോട് തോല്‍വി

ഇഞ്ചുറി ടൈമില്‍ ലെവന്‍ഡോസ്‌കിയാണ് ബയേണിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ബയേണിന് ഷോക്ക്; മെയിന്‍സിനോട് തോല്‍വി
X


ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഇന്ന് ജയിച്ചാല്‍ കിരീടം നേടാമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ബയേണ്‍ മ്യുണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. 12ാം സ്ഥാനത്തുള്ള മെയിന്‍സിനോട് 2-1ന്റെ തോല്‍വിയാണ് ബയേണ്‍ നേരിട്ടത്. ആദ്യ പകുതിയില്‍ തന്നെ മെയിന്‍സ് രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. യൂറോപ്പിലെ വന്‍ ശക്തികളായ ബയേണ്‍ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇഞ്ചുറി ടൈമില്‍ ലെവന്‍ഡോസ്‌കിയാണ് ബയേണിന്റെ ആശ്വാസ ഗോള്‍ നേടിയത്. 31 മല്‍സരങ്ങളില്‍ നിന്ന് 71 പോയിന്റുള്ള ബയേണിന് ശേഷിക്കുന്ന മൂന്ന് മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ കിരീടം നേടാം. അഞ്ചാം സ്ഥാനത്തുള്ള ബോറൂസിയാ ഡോര്‍ട്ട്മുണ്ട് വോള്‍വ്‌സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. എര്‍ലിങ് ഹാലന്റ് ഡോര്‍ട്ട്മുണ്ടിനായി ഇരട്ട ഗോള്‍ നേടി.




Next Story

RELATED STORIES

Share it