Football

ഖത്തറില്‍ സാംബാതാളം തുടരുന്നു; ഭീമന്‍ ജയവുമായി ക്വാര്‍ട്ടറിലേക്ക്

ഖത്തറില്‍ സാംബാതാളം തുടരുന്നു; ഭീമന്‍ ജയവുമായി ക്വാര്‍ട്ടറിലേക്ക്
X


ദോഹ: ഖത്തറിലെ മഞ്ഞപ്പടയുടെ തേരോട്ടം തുടരുന്നു. ഇന്ന് പ്രീക്വാര്‍ട്ടറില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിര നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ക്ലാസ്സിക്ക് ജയവുമായി കാനറികള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.


ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍. തുടര്‍ച്ചയായ എട്ടാം തവണയാണ് ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഇടയ്ക്ക് ചെറിയ നീക്കങ്ങളൊഴിച്ച് ദക്ഷിണകൊറിയ ബ്രസീലിന് യാതൊരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തിയില്ല. തകര്‍പ്പന്‍ നീക്കങ്ങളും ആക്രമണങ്ങളും ഗോളുകളുമായി കാനറിപ്പട ഗ്രൗണ്ടില്‍ തിളങ്ങുകയായിരുന്നു. വിനീഷ്യസ് ജൂനിയര്‍ (7), നെയ്മര്‍ (13), റിച്ചാര്‍ലിസണ്‍ (29), ലൂക്കാസ് പക്വേറ്റ (36) എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. പെയ്ക്ക് സേയൂങ് ഹോയാണ് 76ാം മിനിറ്റില്‍ കൊറിയയുടെ ഏക ഗോള്‍ നേടിയത്. നെയ്മര്‍, തിയാഗോ സില്‍വ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.









Next Story

RELATED STORIES

Share it