ബ്രസീല്‍-അര്‍ജന്റീനാ മല്‍സരം; ഫിഫ അന്വേഷണം ആരംഭിച്ചു
അതിനിടെ ഉപേക്ഷിച്ച മല്‍സരത്തിന്റെ പുതുക്കിയ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഫിഫ അറിയിച്ചു.

സാവോപോളോ: ബ്രസീല്‍-അര്‍ജന്റീനാ മല്‍സരം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ഫിഫ അന്വേഷണത്തിന് ഉത്തരവിട്ടു. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ നടന്ന ബ്രസീല്‍-അര്‍ജന്റീനാ മല്‍സരം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് ഫിഫയുടെ അന്വേഷണം. മല്‍സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് മല്‍സരം തടസ്സപ്പെട്ടതും പിന്നീട് ഉപേക്ഷിച്ചതും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന നാലോളം അര്‍ജന്റീനന്‍ താരങ്ങള്‍ ബ്രസീലിലെ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് ബ്രസീല്‍ അധികൃതര്‍ മല്‍സരം തടസ്സപ്പെടുത്തിയത്. തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.താരങ്ങളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് അര്‍ജന്റീന വ്യാജ റിപ്പോര്‍ട്ട് നല്‍കിയെന്ന് ബ്രസീല്‍ ആരോപിക്കുന്നു. അന്വേഷണത്തിന് ശേഷം ടീമുകള്‍ക്കെതിരേ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മല്‍സരം തടസ്സപ്പെട്ടത്. അതിനിടെ ഉപേക്ഷിച്ച മല്‍സരത്തിന്റെ പുതുക്കിയ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ഫിഫ അറിയിച്ചു.
RELATED STORIES
മീഡിയാ വണ്‍ കേസിലെ വിധി മാധ്യമസ്വാതന്ത്ര്യത്തിന്റെ രജതരേഖ
6 April 2023 11:05 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ പലയിടത്തും സംഘര്‍ഷം
30 March 2023 5:31 PM GMTദ്രൗപതി മുര്‍മു: കൗണ്‍സിലറില്‍നിന്ന് രാഷ്ട്രപതിസ്ഥാനത്തേക്ക്
21 July 2022 3:53 PM GMTബിലീവേഴ്സ് ചര്‍ച്ച്, ഷാജ് കിരണ്‍; ആര്‍ക്കൊക്കെ ദുബയ് സ്വര്‍ണ...
9 Jun 2022 1:53 PM GMTഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ...
1 April 2022 2:21 PM GMTകര്‍ണാടകയില്‍ യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMT