Football

സൗഹൃദമല്‍സരം; ഹോണ്ടുറാസിനെതിരേ ബ്രിസീലിന്റെ ഗോള്‍ മഴ

2012 ന് ശേഷമുള്ള ബ്രിസീലിന്റെ ഏറ്റവും മികച്ച ജയമാണിത്. പരിക്കിനെ തുടര്‍ന്ന് പ്രമുഖ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രിസീല്‍ ഇറങ്ങിയത്. ഈ മാസം 15ന് ബൊളീവിയയുമായുള്ള മല്‍സരത്തോടെയാണ് ബ്രിസീലിന്റെ കോപ്പാ അമേരിക്കന്‍ ക്യാംപയിന് തുടക്കമാവുന്നത്.

സൗഹൃദമല്‍സരം; ഹോണ്ടുറാസിനെതിരേ ബ്രിസീലിന്റെ ഗോള്‍ മഴ
X

സാവോപോളോ: കോപ്പാ അമേരിക്കയ്ക്ക് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഹോണ്ടുറാസിനെതിരേ ബ്രിസീലിന് ഏഴ് ഗോള്‍ ജയം. ഗബ്രിയേല്‍ ജീസസ്(6, 47), തിയാഗോ സില്‍വ(13), കുട്ടീഞ്ഞോ(37), നെറേസ് കേംപോസ്(56), ഫിര്‍മിനോ(65), റിച്ചാര്‍ലിസണ്‍(70) എന്നിവരാണ് ബ്രിസീലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. കോപ്പയ്ക്ക് മുന്നേയുള്ള അവസാന സൗഹൃദ മല്‍സരമാണിത്.

2012 ന് ശേഷമുള്ള ബ്രിസീലിന്റെ ഏറ്റവും മികച്ച ജയമാണിത്. പരിക്കിനെ തുടര്‍ന്ന് പ്രമുഖ താരം നെയ്മര്‍ ഇല്ലാതെയാണ് ബ്രിസീല്‍ ഇറങ്ങിയത്. ഈ മാസം 15ന് ബൊളീവിയയുമായുള്ള മല്‍സരത്തോടെയാണ് ബ്രിസീലിന്റെ കോപ്പാ അമേരിക്കന്‍ ക്യാംപയിന് തുടക്കമാവുന്നത്. മറ്റ് മല്‍സരങ്ങളില്‍ കൊളംബിയ 30ത്തിന് പെറുവിനെയും വെനിസ്വേല അമേരിക്കയെ 30ത്തിനും തോല്‍പ്പിച്ചു.മെക്‌സിക്കോ ഇക്വഡോറിനെ 32നും ജപ്പാന്‍ സാല്‍വഡോറിനെ 20ത്തിനും കാമറൂണ്‍ സാംബിയയെ 21നും തോല്‍പ്പിച്ചു.

Next Story

RELATED STORIES

Share it