കോപ്പാ അമേരിക്കയില്‍ ബ്രസീലിനെ സമനിലയില്‍ പൂട്ടി ഇക്വഡോര്‍
മറ്റൊരു മല്‍സരത്തില്‍ വെനസ്വേലയെ പെറു തോല്‍പ്പിച്ചു.തോല്‍വിയോടെ വെനസ്വേല ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി.

ബസീലിയ: ബ്രസീലിന്റെ അപാരജിത വിജയകുതിപ്പിന് തടയിട്ട് ഇക്വഡോര്‍. കോപ്പയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ഗ്രൂപ്പ് ബിയില്‍ 1-1നാണ് ബ്രസീല്‍ സമനില വഴങ്ങിയത്. നെയ്മര്‍ ഇല്ലാതെ ഇറങ്ങിയ ബ്രസീലിനായി ഗോള്‍ നേടിയത് എഡര്‍ മിലിറ്റയാണ്.37ാം മിനിറ്റിലായിരുന്നു താരം ഗോള്‍ നേടിയത്.
53ാം മിനിറ്റില്‍ മെനയിലൂടെ ഇക്വഡോര്‍ തിരിച്ചടിച്ചു. സമനിലയോടെ ഇക്വഡോര്‍ ക്വാര്‍ട്ടറില്‍ കടന്നു. നേരത്തെ ക്വാര്‍ട്ടറില്‍ കടന്ന ബ്രസീല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി. അതിനിടെ ഇതേ സമയം നടന്ന മറ്റൊരു മല്‍സരത്തില്‍ വെനസ്വേലയെ പെറു തോല്‍പ്പിച്ചു. തോല്‍വിയോടെ വെനസ്വേല ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. ഗ്രൂപ്പില്‍ പെറു രണ്ടാമതായി ഫിനിഷ് ചെയ്തു.
ഗ്രൂപ്പ് എയില്‍ നാളെ നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീന ബൊളീവിയയെ നേരിടും. പുലര്‍ച്ചെ 5.30നാണ് മല്‍സരം. ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ഉറുഗ്വെ പരാഗ്വെയെയും നേരിടും.
RELATED STORIES
മെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMTനെയ്മറിനെ വില്ക്കാന് പിഎസ്ജി തയ്യാര്;താല്പ്പര്യമില്ലാതെ താരം
23 Jun 2022 3:52 PM GMTമറഡോണയുടെ മരണം; എട്ട് പേരെ വിചാരണ ചെയ്യും
23 Jun 2022 6:50 AM GMTനെയ്മര്‍ സഞ്ചരിച്ച വിമാനത്തിന് തകരാറ്; അടിയന്തരമായി ഇറക്കി
23 Jun 2022 6:29 AM GMT