Football

എന്താണീ ബോക്‌സിങ് ഡേ...

ഓസ്‌ട്രേലിയ എം.സി.ജി. സ്‌റ്റേഡിയത്തില്‍ വച്ച് ഒരു വിദേശ ടീമുമായി ഏറ്റുമുട്ടുന്ന വാശിയേറിയ ടെസ്റ്റ് പോരാട്ടമാണ് ഇന്ന് ഒഫീഷ്യലി ബോക്‌സിങ്ങ് ഡേ ടെസ്റ്റ് എന്നപേരില്‍ അറിയപ്പെടുന്നത്.

എന്താണീ ബോക്‌സിങ് ഡേ...
X

മെല്‍ബണ്‍: ഡിസംബര്‍ 26 ലോക ബോക്‌സിങ്ങ് ദിനമാണ്. ലോകമെമ്പാടും ക്രിസ്മസിന്റെ അടുത്തദിവസമാണ് ബോക്‌സിങ്ങ് ഡേ ആയി ആഘോഷിക്കുന്നത്. ബോക്‌സിങ്ങ്‌ഡേയുടെ ഉത്ഭവം ഇംഗ്ലണ്ടിലാണ്. ബ്രിട്ടന്റെ കോളനിഭരണം നിലവിലുണ്ടായിരുന്ന പല രാജ്യങ്ങളും ഇതേ ആഘോഷം പിന്തുടരുന്നുണ്ട്. അക്കാലത്ത് ക്രിസ്മസ് വരെ എല്ലുമുറിയെ പണിചെയ്തിരുന്ന പോസ്റ്റുമാന്‍മാര്‍ക്കും ഡെലിവറി ബോയ്‌സിനും കൂലിപ്പണിക്കാര്‍ക്കും വീട്ടുവേലക്കാര്‍ക്കുമൊക്കെ അക്കൊല്ലത്തെ അവരുടെ അശ്രാന്തപരിശ്രമങ്ങള്‍ക്കുള്ള പ്രതിഫലമെന്നോണം ഒരു ക്രിസ്മസ് 'ബോക്‌സ്' നിറയെ സമ്മാനങ്ങള്‍ നല്‍കപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ടാണ് 'ബോക്‌സിങ്ങ് ഡേ' എന്ന പ്രയോഗം വരുന്നത്.

ആ ദിവസത്തിന് ബോക്‌സിങ്ങ് എന്ന കായികയിനവുമായി യാതൊരു ബന്ധവുമില്ല. അതിന് ആകെ ബന്ധമുള്ള ഒരു സ്‌പോര്‍ട്‌സ് ഇനം ക്രിക്കറ്റാണ്. ക്രിക്കറ്റ് ഭ്രാന്തന്മാര്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന ഒരു സുപ്രധാന ദിനമാണത്. അന്നാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ സുപ്രസിദ്ധമായ ബോക്‌സിങ്ങ് ഡേ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. ആതിഥേയരായ ഓസ്‌ട്രേലിയ എം.സി.ജി. സ്‌റ്റേഡിയത്തില്‍ വച്ച് ഒരു വിദേശ ടീമുമായി ഏറ്റുമുട്ടുന്ന വാശിയേറിയ ടെസ്റ്റ് പോരാട്ടമാണ് ഇന്ന് ഒഫീഷ്യലി ബോക്‌സിങ്ങ് ഡേ ടെസ്റ്റ് എന്നപേരില്‍ അറിയപ്പെടുന്നത്.

മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ ഇന്നു വരെ ഇന്ത്യ 7 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. അതില്‍ രണ്ടെണ്ണത്തില്‍ സമനില നേടിയെങ്കിലും ബാക്കി അഞ്ചിലും ഇന്ത്യ തോറ്റു. 2003ല്‍ വിരേന്ദ്ര സെവാഗ് 195 റണ്‍സടിച്ച് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തിരിച്ചടിച്ച ആസ്‌ട്രേലിയ മത്സരം ഇന്ത്യയില്‍ നിന്നു തട്ടിപ്പറിച്ചു.

ആതിഥേയരായ ഓസ്‌ട്രേലിയ തന്നെയാണ് ബോക്‌സിങ്ങ് ഡേ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയിച്ചിട്ടുള്ള ടീം. വിജയശതമാനം 70. കളിച്ച ഒമ്പതു ടെസ്റ്റുകളില്‍ നാലെണ്ണം ജയിച്ച ഇംഗ്ലണ്ടാണ് തൊട്ടുപിന്നില്‍. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകള്‍ ഇന്നോളം ഒരു ബോക്‌സിങ്ങ് ഡേ ടെസ്റ്റ് ജയിച്ച ചരിത്രമില്ല. 2008ലെ ബോക്‌സിങ്ങ് ഡേ ടെസ്റ്റ് ജയിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക അവരുടെ ആദ്യ വിദേശ സീരീസ് വിജയം കരസ്ഥമാക്കിയിരുന്നു. ന്യൂസിലന്‍ഡ് കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളായി ബോക്‌സിങ്ങ് ഡേ ടെസ്റ്റ് കളിച്ചിട്ടേയില്ല.




Next Story

RELATED STORIES

Share it