ലാ ലിഗയില്‍ റയല്‍ തലപ്പത്ത്; ജര്‍മനിയില്‍ ബയേണ്‍ ഏഴാമത്
എസ്പാനിയോളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്

സാന്റിയാഗോ: കരീം ബെന്‍സിമ ഫോമിലേക്കുയര്‍ന്ന മല്‍സരത്തിലെ ജയത്തോടെ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. എസ്പാനിയോളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. വാര്‍നെ(37), കരീം ബെന്‍സിമ(79) എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. വാര്‍നെയുടെ ഗോളിന് വഴയൊരുക്കിയതും ബെന്‍സിമയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ആല്‍വ്‌സിനെ ഗ്രനാഡ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു.
ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന്റെ കഷ്ടകാലം തുടരുന്നു. ഇന്ന് ബോറൂസിയ മോഷന്‍ഗ്ലാഡ്ബാക്കാണ് ബയേണ്‍ മ്യൂണിക്കിനെ 2-1ന് പരാജയപ്പെടുത്തിയത്. ജയത്തോടെ ഗ്ലാഡ്ബാക്ക് ബുണ്ടസ ലീഗില്‍ ഒന്നാമതെത്തി. ബയേണ്‍ തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് വീണു. ഗ്ലാഡ്ബാക്കിനായി റാമി ബെന്‍സെബെയ്‌നി ഇരട്ടഗോള്‍ നേടി. പെര്‍സിക്കാണ് ബയേണിന്റെ ആശ്വാസ ഗോള്‍ നേടിയത്.
മറ്റൊരു മല്‍സരത്തില്‍ ഹോഫെന്‍ഹെമിനെ 3-1ന് തോല്‍പ്പിച്ച് ആര്‍ബി ലെപസിഗ് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ബോറുസിയ ഡോര്‍ട്ട്മുണ്ടാണ് മൂന്നാം സ്ഥാനത്ത്. ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഡുസെല്‍ഡോര്‍ഫിനെ തോല്‍പ്പിച്ചു. ഡോര്‍ട്ട്മുണ്ടിനായി സാഞ്ചോ(63, 74), റെയ്‌സ്(42, 70) എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹസാര്‍ഡ്(58) ഒരു ഗോളും നേടി.
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT