Football

51 വര്‍ഷത്തിന് ശേഷം ബൊലോഞ്ഞയ്ക്ക് ഇറ്റാലിയന്‍ കപ്പ്; ഞെട്ടലില്‍ എസി മിലാന്‍

51 വര്‍ഷത്തിന് ശേഷം ബൊലോഞ്ഞയ്ക്ക് ഇറ്റാലിയന്‍ കപ്പ്; ഞെട്ടലില്‍ എസി മിലാന്‍
X

മിലാന്‍: 51 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം. ബൊലോഞ്ഞ ഇറ്റാലിയന്‍ കപ്പ് സ്വന്തമാക്കി. ഫൈനലില്‍ കരുത്തരായ എസി മിലാനെ ഞെട്ടിച്ചാണ് ബൊലോഞ്ഞയുടെ ചരിത്ര നേട്ടം. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് അവര്‍ ജയം പിടിച്ചത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് ബൊലോഞ്ഞ നിര്‍ണായക ഗോള്‍ സ്വന്തമാക്കിയത്. 53ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെ നേടിയ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്.

1973-74 സീസണിലാണ് അവര്‍ അവസാനമായി ഒരു കിരീടം സ്വന്തമാക്കുന്നത്. അന്നും ഇറ്റാലിയന്‍ കപ്പാണ് അവര്‍ നേടിയത്. അവരുടെ മൂന്നാം ഇറ്റാലിയന്‍ കപ്പ് നേട്ടമാണിത്. നേരത്തെ 7 തവണ അവര്‍ സീരി എ കിരീടവും നേടിയിട്ടുണ്ട്.







Next Story

RELATED STORIES

Share it