Football

അവാര്‍ഡ് ദാന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയില്ല; അതൃപ്തിയുമായി ഫിഫ

മെസ്സിയെ തിരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതിനാലാണ് റൊണാള്‍ഡോ പിന്‍മാറിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിലാനില്‍ ആണ് ഇന്നലെ അവാര്‍ഡ്ദാന ചടങ്ങ് നടന്നത്.

അവാര്‍ഡ് ദാന ചടങ്ങില്‍ റൊണാള്‍ഡോ എത്തിയില്ല; അതൃപ്തിയുമായി ഫിഫ
X

മിലാന്‍: ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്താതിരുന്നതില്‍ ഫിഫ അതൃപ്തിയറിയിച്ചു. യുവന്റസ് താരമായ റൊണാള്‍ഡോ എത്താതിരുന്നത് ചടങ്ങിന്റെ പൊലിമ കുറച്ചെന്നും താരത്തിന്റെ നടപടി ശരിയായില്ലെന്നും ഫിഫ വ്യക്തമാക്കി.

മികച്ച ഫുട്‌ബോളര്‍ നോമിനേഷനുകളില്‍ മെസ്സിക്കൊപ്പം റൊണാള്‍ഡോയുടെയും വാന്‍ ഡെക്കിന്റെയും പേരുണ്ടായിരുന്നു. എന്നാല്‍ മികച്ച ഫുട്‌ബോളറായി മെസ്സിയെ തിരഞ്ഞെടുക്കുകയായിരുന്നു.മെസ്സിയെ തിരഞ്ഞെടുത്ത വാര്‍ത്ത അറിഞ്ഞതിനാലാണ് റൊണാള്‍ഡോ പിന്‍മാറിയതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിലാനില്‍ ആണ് ഇന്നലെ അവാര്‍ഡ്ദാന ചടങ്ങ് നടന്നത്.

നിലവില്‍ യുവന്റസില്‍ കളിക്കുന്ന റൊണാള്‍ഡോ ഇറ്റലിയില്‍ തന്നെയാണുള്ളത്. ചടങ്ങ് നടക്കുന്ന വേദിയിലേക്ക് റൊണാള്‍ഡോയുടെ താമസ സ്ഥലത്ത് നിന്നും 150 കിലോമീറ്റര്‍ മാത്രമാണുള്ളതെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ലൂക്കാ മൊഡ്രിച്ചിന് അവാര്‍ഡ് ലഭിച്ച ചടങ്ങില്‍ മെസ്സിയും ക്രിസ്റ്റിയാനോയും എത്തിയിരുന്നില്ല. ഇരുവരും മൊഡ്രിച്ചിനൊപ്പം അവസാന പട്ടികയില്‍ ഇടം നേടിയിരുന്നു. ഇന്നലെ അവാര്‍ഡ് ചടങ്ങിന് ശേഷം പ്രഖ്യാപിച്ച ഫിഫാ ലോക ഇലവനില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കിയിരുന്നു. താരം ചടങ്ങില്‍ പങ്കെടുക്കാത്തതിലുള്ള അതൃപ്തി ഫിഫ ഇത്തരത്തില്‍ അറിയിക്കുകയായിരുന്നു. ചടങ്ങിന് ശേഷം പുസ്തകം വായിച്ചിരിക്കുന്ന ചിത്രം റൊണാള്‍ഡോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it