Football

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല; ബാഴ്‌സ ബെര്‍ണാഡോ സില്‍വയെ വാങ്ങും

ഗബോണ്‍ താരം ഒബമായെങും ക്ലബ്ബ് വിട്ടേക്കും.

സാമ്പത്തിക പ്രതിസന്ധി പ്രശ്‌നമല്ല; ബാഴ്‌സ ബെര്‍ണാഡോ സില്‍വയെ വാങ്ങും
X


ക്യാംപ് നൗ: വന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പുതിയ സീസണിലേക്ക് താരങ്ങളെ വാങ്ങുന്നതില്‍ ബാഴ്‌സലോണ പിന്നോട്ടില്ല. ഏറ്റവും ഒടുവിലായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോര്‍ച്ചുഗല്‍ താരം ബെര്‍ണാഡോ സില്‍വയെയാണ് കറ്റാലന്‍സ് ടീമിലെത്തിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന് ബാഴ്‌സലോണ അറിയിച്ചു.


അതിനിടെ ബാഴ്‌സയുടെ ഡിജോങ് ഉടന്‍ ചെല്‍സിയുമായി കരാറിലെത്തും. മറ്റൊരു താരമായ മെംഫിസ് ഡിപ്പേയും ക്ലബ്ബ് വിട്ടേയ്ക്കും. താരവും യുവന്റസുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ സീസണില്‍ ആഴ്‌സണലില്‍ നിന്നും ക്യാപ് നൗവിലെത്തിയ ഗബോണ്‍ താരം ഒബമായെങും ക്ലബ്ബ് വിട്ടേക്കും. താരത്തിനായി ചെല്‍സി തന്നെയാണ് മുന്നിലുള്ളത്.





Next Story

RELATED STORIES

Share it