Football

ബെന്‍സിമ കുതിക്കുന്നു; മുന്നില്‍ റൊണാള്‍ഡോയും റൗളും മാത്രം

ജാവോ ഫ്‌ളിക്‌സ്, ലൂയിസ് സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി.

ബെന്‍സിമ കുതിക്കുന്നു; മുന്നില്‍ റൊണാള്‍ഡോയും റൗളും മാത്രം
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സീസണില്‍ 34 ഗോളുമായി കരീം ബെന്‍സിമ. ഇന്ന് സെല്‍റ്റാ വിഗോയ്‌ക്കെതിരേ നേടിയ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് ബെന്‍സിമ ഗോള്‍ നേട്ടം 34ആക്കിയത്. റയല്‍ മാഡ്രിഡിന്റെ എക്കലാത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ബെന്‍സിമ മൂന്നാം സ്ഥാനത്തെത്തി. 216 ഗോള്‍ നേടിയ അല്‍ഫ്രഡോ ഡി സ്‌റ്റെഫാനോയുടെ റെക്കോഡിനൊപ്പമാണ് ബെന്‍സിമ. താരത്തിന് മുന്നിലുള്ളത് റൗള്‍ (228), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(311) എന്നിവരാണ്.

സെല്‍റ്റാ വിഗോയെ 2-1ന് റയല്‍ വീഴ്ത്തി. 69 പോയിന്റുമായി റയല്‍ ലീഗില്‍ ഒന്നാമത് തുടരുകയാണ്.

ആല്‍വ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 4-1ന്റെ ജയം നേടി.ജാവോ ഫ്‌ളിക്‌സ്, ലൂയിസ് സുവാരസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ നാലാം സ്ഥാനത്തുള്ള ബാഴ്‌സ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയെ നേരിടും.




Next Story

RELATED STORIES

Share it