ലാ ലിഗ; ബെന്‍സിമയ്ക്ക് ഡബിള്‍; റയലിന് മിന്നും ജയം
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്സലോണ എല്‍ഷെയെ നേരിടുമ്പോള്‍ ഒസാസുന ഗ്രനാഡയെയും നേരിടും.

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. കോച്ച് സിദാന്റെ മേല്‍നോട്ടമില്ലാതെ ഇറങ്ങിയ റയല്‍ ആല്‍വ്സിനെ 4-1നാണ് തോല്‍പ്പിച്ചത്. കരീം ബെന്‍സിമ ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ കസിമറോ, ഈഡന് ഹസാര്‍ഡ് എന്നിവരും റയലിനായി സ്കോര്‍ ചെയ്തു. ജയത്തോടെ റയല്‍ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം നാലാക്കി കുറച്ചു. മറ്റൊരു മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തുള്ള സെവിയ്യ കാഡിസിനെ 3-0ത്തിന് തോല്‍പ്പിച്ചു. അഞ്ചാം സ്ഥാനത്തുള്ള വിയ്യാറല്‍ -അവസാന സ്ഥാനത്തുള്ള ഹുസ്ക മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ആറാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡ്-എട്ടാം സ്ഥാനത്തുള്ള റയല്‍ ബെറ്റിസ് മല്‍സരം 2-2 സമനിലയിലും അവസാനിച്ചു. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ബാഴ്സലോണ എല്‍ഷെയെ നേരിടുമ്പോള്‍ ഒസാസുന ഗ്രനാഡയെയും നേരിടും.
Benzema scored twice as Real recovered from their shock Spanish Cup exit by beating Alaves.
RELATED STORIES
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTഇടുക്കിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി, മൂന്നു മരണം
5 July 2022 1:49 PM GMTഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; കേന്ദ്ര സർക്കാരിനെതിരെ ഹരജിയുമായി ...
5 July 2022 1:03 PM GMTമത്തിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം...
5 July 2022 11:49 AM GMTഭരണഘടനക്കെതിരായ വിവാദ പരാമര്‍ശം;സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട്...
5 July 2022 10:19 AM GMTഭരണഘടനക്കെതിരായ വിവാദ പരാമര്‍ശം;വിശദീകരണം തേടി ഗവര്‍ണര്‍
5 July 2022 9:20 AM GMT