Football

നേഷന്‍സ് ലീഗ്; ബെല്‍ജിയം-ഫ്രാന്‍സ് സെമി ഇന്ന്

ഡി ബ്രൂണി, തിയോ ഹസാര്‍ഡ്, ഈഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡീ ബ്രൂണി, ടൈല്‍സ്മാന്‍ എന്നിവരെല്ലാം ഇന്ന് ആദ്യ ഇലവനില്‍ ബെല്‍ജിയത്തിനായി ഇറങ്ങും.

നേഷന്‍സ് ലീഗ്; ബെല്‍ജിയം-ഫ്രാന്‍സ് സെമി ഇന്ന്
X

പാരിസ്: നേഷന്‍സ് ലീഗ് രണ്ടാം സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ടീം ബെല്‍ജിയം ലോകകപ്പ് ചാംപ്യന്‍മാരായ ഫ്രാന്‍സിനെ നേരിടും. യൂറോ കപ്പിലെ മോശം പേര് മായ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും ഇറങ്ങുന്നത്. യൂറോയിലെ അവസാന 16 പോരാട്ടത്തിലാണ് ഫ്രാന്‍സ് വീണത്. ബെല്‍ജിയം ആവട്ടെ കരുത്തരായ ഇറ്റലിയോട് തോറ്റാണ് യൂറോയില്‍ നിന്നും പുറത്തായത്. നമ്പര്‍ വണ്‍ ടീമാണെങ്കിലും ഒരു കിരീടം പോലും നേടാനാവത്ത നിര്‍ഭാഗ്യം ബെല്‍ജിയത്തിന് കൂട്ടാണ്. ഈ പേര് ദോഷം മാറ്റാനാണ് ലൂക്കാക്കുവും കൂട്ടരും എത്തുന്നത്. ഡി ബ്രൂണി, തിയോ ഹസാര്‍ഡ്, ഈഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡീ ബ്രൂണി, ടൈല്‍സ്മാന്‍ എന്നിവരെല്ലാം ഇന്ന് ആദ്യ ഇലവനില്‍ ബെല്‍ജിയത്തിനായി ഇറങ്ങും.


വരാനെ, പോഗ്‌ബെ, ഗ്രീസ്മാന്‍, എംബാപ്പെ, ബെന്‍സിമ എന്നിവര്‍ ഇന്ന് ഫ്രാന്‍സിനായി ഇറങ്ങും. രാത്രി 12.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it