Football

നേഷന്‍സ് ലീഗ്; ബെല്‍ജിയം സ്വപ്‌നം തകര്‍ന്നു; ഫ്രാന്‍സ് ഫൈനലില്‍

രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് സിറ്റിയുടെ കെവിന്‍ ഡി ബ്രൂണി ആയിരുന്നു.

നേഷന്‍സ് ലീഗ്; ബെല്‍ജിയം സ്വപ്‌നം തകര്‍ന്നു; ഫ്രാന്‍സ് ഫൈനലില്‍
X


പാരിസ്: ദേശീയ ടീമിനായി ഒരു പ്രധാന കിരീടമെന്ന ബെല്‍ജിയത്തിന്റെ സ്വപ്‌നത്തിന് ഇനിയും കാത്തിരിക്കണം. യുവേഫാ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ തകര്‍ത്തതോടെയാണ് അവരുടെ കിരീട പ്രതീക്ഷ നഷ്ടമായത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബെല്‍ജിയം തോല്‍വി വഴങ്ങിയത്. 3-2നാണ് ഫ്രാന്‍സിന്റെ ജയം. ലൂക്കാക്കു, കരാസ്‌കോ എന്നിവരിലൂടെ ആദ്യ പകുതിയിലെ ബെല്‍ജിയം ലീഡ് നേടിയിരുന്നു. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് സിറ്റിയുടെ കെവിന്‍ ഡി ബ്രൂണി ആയിരുന്നു. രണ്ടാം പകുതിയിലാണ് ഫ്രാന്‍സ് തിരിച്ചുവരവ് നടത്തിയത്. കരീം ബെന്‍സിമ, എംബാപ്പെ, ഹെര്‍ണാണ്ടസ് എന്നിവരാണ് ലോകചാംപ്യന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. ഫൈനലില്‍ സ്‌പെയിനിനെ അവര്‍ നേരിടും.




Next Story

RELATED STORIES

Share it