Football

കിരീടത്തിന് ഒരു ജയം അകലെ ബയേണ്‍; ഷാല്‍ക്കെ പുറത്ത്

തുടര്‍ച്ചയായ ഒമ്പതാം ലീഗ് കിരീടത്തിലേക്ക് ആണ് ബയേണിന്റെ ജൈത്രയാത്ര.

കിരീടത്തിന് ഒരു ജയം അകലെ ബയേണ്‍; ഷാല്‍ക്കെ പുറത്ത്
X


ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ കിരീടം നേടാന്‍ ബയേണ്‍ മ്യൂണിക്കിന് വേണ്ടത് ഒരു ജയം.30 മല്‍സരങ്ങളില്‍ നിന്ന് 71 പോയിന്റുള്ള ബയേണ്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബയേണ്‍ ലെവര്‍കൂസനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് കിരീടം നേട്ടതോട് അടുത്തത്. തുടര്‍ച്ചയായ ഒമ്പതാം ലീഗ് കിരീടത്തിലേക്ക് ആണ് ബയേണിന്റെ ജൈത്രയാത്ര. ലീഗില്‍ നാല് മല്‍സരങ്ങളാണ് ബയേണിന് ശേഷിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ആര്‍ബി ലെപ്‌സിഗിന് 61 പോയിന്റാണുള്ളത്. അതിനിടെ ലീഗില്‍ 18ാം സ്ഥാനത്തുള്ള ഷാല്‍ക്കെയെ രണ്ടാം ഡിവിഷനിലേക്ക് താരംതാഴ്ത്തി. 30 മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റ് മാത്രമാണ് ഷാല്‍ക്കെ നേടിയത്.




Next Story

RELATED STORIES

Share it