ജര്‍മ്മനിയിലും ബയേണിനെ തൊടാനായില്ല; പിഎസ്ജി ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്
പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്‌നത്തിനായി വീണ്ടും അടുത്ത സീസണ്‍ വരെ കാത്തിരിക്കണം.

പാരിസ്: ചാംപ്യന്‍സ് ലീഗ് എന്ന പിഎസ്ജിയുടെ അദൂര സ്വപ്‌നം സ്വപ്‌നമായി തുടരും. ഇന്ന് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലും പിഎസ്ജി ബയേണിനോട് തോല്‍വി രുചിച്ചു. എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയോടെ അവര്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. എംബാപ്പെ-മെസ്സി കൂട്ടുക്കെട്ടിന് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. ആദ്യ പാദത്തില്‍ ഒരു ഗോളിന്റെ ജയം നേടിയ ബയേണ്‍ ഹോം ഗ്രൗണ്ടില്‍ രണ്ട് ഗോളും അടിച്ച് ഇരുപാദങ്ങളിലുമായി മൂന്ന് ഗോള്‍ നേടിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. ചൗപോ മോട്ടിങ്(61), സെര്‍ജേ ഗ്നാബറി (89) എന്നിവരാണ് ബയേണിനായി വലകുലിക്കിയത്. പിഎസ്ജിയുടെ താരനിരയ്ക്ക് ബയേണ്‍ ഡിഫന്‍സിനെ ഒരിക്കല്‍ പോലും പ്രതിരോധിക്കാനായില്ല. പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്‌നത്തിനായി വീണ്ടും അടുത്ത സീസണ്‍ വരെ കാത്തിരിക്കണം.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ടോട്ടന്‍ഹാമിനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ച എസി മിലാന്‍ ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പാദത്തില്‍ മിലാന്‍ ഒരു ഗോളിന്റെ ജയം നേടിയിരുന്നു.
RELATED STORIES
'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില് ഓവര്സിയര്...
25 Sep 2023 3:39 PM GMTകാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT