Football

ബുണ്ടസാ ലീഗില്‍ ബയേണിന് സമനില; ഡോര്‍ട്ട്മുണ്ടിന് ജയം

ഒന്നാം സ്ഥാനത്തുള്ള ബയേണിന് അഞ്ച് പോയിന്റിന്റെ ലീഡാണുള്ളത്.

ബുണ്ടസാ ലീഗില്‍ ബയേണിന് സമനില; ഡോര്‍ട്ട്മുണ്ടിന് ജയം
X


ബെര്‍ലിന്‍:ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ പിടിച്ച് എഫ് സി യൂണിയന്‍ ബെര്‍ലിന്‍. മുളളറുടെ അസിസ്റ്റില്‍ മുസെയ്‌ലയാണ് ബയേണിന്റെ ഏക ഗോള്‍ നേടിയത്. 85ാം മിനിറ്റില്‍ യൂനിയന്‍ ബെര്‍ലിന്‍് സമനില ഗോള്‍ നേടി.ഒന്നാം സ്ഥാനത്തുള്ള ബയേണിന് അഞ്ച് പോയിന്റിന്റെ ലീഡാണുള്ളത്. മറ്റു മല്‍സരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍ ബി ലെപ്‌സിഗ് വെര്‍ഡര്‍ ബ്രെമനെ 4-1ന് തോല്‍പ്പിച്ചു. മൂന്നാം സ്ഥാനത്തുള്ള വോള്‍വ്‌സ്ബര്‍ഗ് നാലാമതുള്ള ഫ്രാങ്ക്ഫര്‍ട്ടിനോട് 4-3ന് തോറ്റു. അഞ്ചാമതുള്ള ബോറൂസിയാ ഡോര്‍ട്ട്മുണ്ട് 3-2ന് സ്റ്റുഗര്‍ട്ടിനെ തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it