സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്ക് ജയം; പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ രണ്ടിലേക്ക്
ലെസ്റ്ററിന്റെ ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് വീണു.

ക്യാംപ് നൗ:സ്പാനിഷ് ലീഗില്‍ ബാഴ്‌സ വിജയകുതിപ്പ് തുടരുന്നു. ഇന്ന് ഒസാസുനയെ നേരിട്ട ബാഴ്‌സ എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയിച്ചത്. ജയത്തോടെ രണ്ടാമതുള്ള ബാഴ്‌സ അത്‌ലറ്റിക്കോയുമായുള്ള പോയിന്റ് അന്തരം രണ്ടാക്കി കുറച്ചു. ആല്‍ബാ, 18കാരനായ മൗറിബാ എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. മൗറിബയുടെ അഞ്ചാം മല്‍സരത്തിലാണ് താരത്തിന്റെ ബാഴ്‌സയ്ക്കായുള്ള ആദ്യ ഗോള്‍. രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കിയത് ലയണല്‍ മെസ്സിയാണ്. മറ്റ് മല്‍സരങ്ങളില്‍ സെവിയ്യയെ 2-1ന് എല്‍ഷെ തോല്‍പ്പിച്ചു. ഐബറിനെ കാഡിസ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ രണ്ടാം സ്ഥാനത്ത്. ബ്രിങ്ടണെ 2-1ന് തോല്‍പ്പിച്ചാണ് ലെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ലെസ്റ്ററിന്റെ ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്തേക്ക് വീണു. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണലിനെ ബേണലി 1-1 സമനിലയില്‍ പിടിച്ചു.
RELATED STORIES
ഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT