Football

ഇന്റര്‍മിലാന്‍ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്; ഡോര്‍ട്ട്മുണ്ട് പ്രീക്വാര്‍ട്ടറില്‍

പെരസ്(23), ഫാത്തി(86) എന്നിവര്‍ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ലൂക്കാക്കു(44) ഇന്ററിന്റെ ആശ്വാസ ഗോള്‍ നേടി.

ഇന്റര്‍മിലാന്‍ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്; ഡോര്‍ട്ട്മുണ്ട് പ്രീക്വാര്‍ട്ടറില്‍
X

റോം: ചാംപ്യന്‍സ് ലീഗില്‍ നിന്ന് ഇറ്റാലിയന്‍ ഭീമന്‍മാരായ ഇന്റര്‍മിലാന്‍ പുറത്ത്. ബാഴ്‌സയോട് 2-1ന് തോറ്റാണ് ഇന്റര്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. പെരസ്(23), ഫാത്തി(86) എന്നിവര്‍ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ ലൂക്കാക്കു(44) ഇന്ററിന്റെ ആശ്വാസ ഗോള്‍ നേടി. സബ്ബായി വന്ന ഫാത്തിയുടെ ഗോളാണ് ഇന്ററിന് വിനയായത്.

ഗ്രൂപ്പ് എഫില്‍ നടന്ന മറ്റൊരു മല്‍സരത്തിലെ ജയത്തോടെ ഡോര്‍ട്ട്മുണ്ട് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്ലാവിയാ പ്രാഗിനെ 2-1ന് തോല്‍പ്പിച്ചാണ് ജര്‍മ്മന്‍ ക്ലബ്ബിന്റെ നോക്കൗട്ട് പ്രവേശനം. ഗ്രൂപ്പില്‍ ബാഴ്‌സയക്ക് 14 ഉം ഡോര്‍ട്ട്മുണ്ടിന് 10 ഉം പോയിന്റാണുള്ളത്. ബാഴ്‌സ നേരത്തെ നോക്കൗട്ടില്‍ കടന്നിരുന്നു. ഗ്രൂപ്പ് ജിയില്‍ നിന്ന് ആബി ലെപസിഗും ലയോണും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇരുവരും തമ്മിലുള്ള മല്‍സരം 2-2 സമനിലയില്‍ പിരിയുകയായിരുന്നു.




Next Story

RELATED STORIES

Share it